Sub Lead

ബുൾഡോസർ ബാബ പോലെ സര്‍വ്വേക്കല്ല് വിജയനാകാനോ ശ്രമം?: കൊടിക്കുന്നില്‍ സുരേഷ് എംപി

ഇത്തരം ക്രൂരതകൾ നടത്താൻ പോലിസിലെ സിപിഎം ഗുണ്ടകളെയാണ് പിണറായി വിജയൻ ക്വട്ടേഷൻ നൽകി ഏർപ്പാടാക്കിയിരിക്കുന്നത്.

ബുൾഡോസർ ബാബ പോലെ സര്‍വ്വേക്കല്ല് വിജയനാകാനോ ശ്രമം?: കൊടിക്കുന്നില്‍ സുരേഷ് എംപി
X

മാവേരിക്കര: കെ റെയിലിനെതിരേ പ്രതിഷേധം ഉയര്‍ത്തുന്നവരോടുള്ള കേരള പോലിസിന്‍റെ അതിക്രമങ്ങള്‍ക്കെതിരേ പ്രതികരിച്ച് കൊടുക്കുന്നില്‍ സുരേഷ് എംപി. ഇന്ന് ചങ്ങനാശേരി മാടപ്പള്ളിയിൽ സ്ത്രീകള്‍ അടക്കമുള്ളവരോടുള്ള പോലിസ് ക്രൂരതയ്ക്കെതിരെയാണ് സ്ഥലം എംപി കൂടിയായ കൊടുക്കുന്നിലിന്‍റെ വിമര്‍ശനം. മാടപ്പള്ളിയിൽ സിൽവർ ലൈൻ പദ്ധതിക്ക് കല്ലിടാൻ എത്തിയ പോലിസ് ഉദ്യോഗസ്ഥ സംഘം സ്ത്രീകളും കുട്ടികൾക്കും എതിരെ നടത്തിയത് നരനായാട്ട് ആണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇത്തരം ക്രൂരതകൾ നടത്താൻ പോലിസിലെ സിപിഎം ഗുണ്ടകളെയാണ് പിണറായി വിജയൻ ക്വട്ടേഷൻ നൽകി ഏർപ്പാടാക്കിയിരിക്കുന്നത്. ജനങ്ങളുടെ ചോര വീഴുന്നത് കണ്ട് ഹരം പിടിക്കുന്ന ഏകാധിപതിയാകാൻ പിണറായി വിജയൻ ശ്രമിക്കേണ്ടെന്നും ഇത് കേരളം ആണെന്നും കേരളം ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണെന്നും എംപി ഓര്‍മ്മിപ്പിച്ചു.

ഇന്നലെ പാർലമെന്റിൽ വെച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ യാതൊരു തരത്തിലുള്ള അംഗീകാരവും നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടു പോലും ഒന്നും സംഭവിക്കാത്ത മട്ടിൽ പോലിസിലെ ഗുണ്ടകളെ സംസ്ഥാന സർക്കാർ അഴിച്ചുവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it