ബഫർ സോണിൽ വീടിന്റെ രണ്ടാം നില പണിയാൻ കെ റെയിലിന്റെ അനുമതി വേണം; വെട്ടിലായി കുടുംബം
എൻഒസി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി കെ റെയിലിന്റെ ചുമതലയുള്ള സ്പെഷൽ തഹസിൽദാർക്കാണ് കത്ത് നൽകിയത്.

കോട്ടയം: പനച്ചിക്കാട് വീടിന്റെ രണ്ടാം നില പണിയാൻ കെ റെയിൽ അനുമതി വേണമെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത്. രണ്ടാം നില പണിയുന്നതിന് പഞ്ചായത്തിന്റെ അനുമതി തേടിയ പനച്ചിക്കാട് സ്വദേശിക്കാണ് ഈ അനുഭവം. വീട് ബഫർ സോൺ പരിധിയിലെന്ന് പഞ്ചായത്ത് സെക്രട്ടറി വീട്ടുടമയോട് വ്യക്തമാക്കി. കെ റെയിലിന്റെ എൻഒസി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി നൽകിയ കത്ത് പുറത്ത് വന്നു.
എൻഒസി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി കെ റെയിലിന്റെ ചുമതലയുള്ള സ്പെഷൽ തഹസിൽദാർക്കാണ് കത്ത് നൽകിയത്. 245 എന്ന ഒറ്റ സർവേ നമ്പറിൽ വരുന്ന സ്ഥലമാണിത്. ഇതുവഴിയാണ് നിർദ്ദിഷ്ട സിൽവർ ലൈൻ സഞ്ചാര പാത. സർവേ കല്ലിട്ടയിടത്തു നിന്നും 60 മീറ്ററിലധികം ദൂരത്തിലാണ് വീടിരിക്കുന്നതെന്ന് ഉടമസ്ഥൻ പറയുന്നു.
കഴിഞ്ഞ ഡിസംബർ മാസത്തിലാണ് വീട്ടുടമസ്ഥനായ ജിമ്മി വീടിന് രണ്ടാം നില പണിയാൻ പഞ്ചായത്തിന്റെ അനുമതി തേടിയത്. മൂന്ന് മാസമായി നിരന്തരം ചോദിച്ചിട്ടും ഇതിൽ വ്യക്തമായ ഉത്തരം പഞ്ചായത്തിൽ നിന്ന് നൽകിയില്ല. ഇതിനിടെയാണ് എൻഒസി തേടി പഞ്ചായത്ത് സെക്രട്ടറി അയച്ച കത്ത് പുറത്ത് വന്നത്.
RELATED STORIES
എം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTപ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
27 Sep 2023 4:57 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMT