Sub Lead

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ എം റോയ് അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു അദ്ദേഹം.ഇന്ന് വൈകുന്നേരം മൂന്നു മണിയോടെ എറണാകുളം കടവന്ത്രയിലെ സ്വവസതിയിലായിരുന്നു അന്ത്യം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ എം റോയ് അന്തരിച്ചു
X

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം റോയ് അന്തരിച്ചു.82 വയസ്സായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു അദ്ദേഹം.ഇന്ന് വൈകുന്നേരം മൂന്നു മണിയോടെ എറണാകുളം കടവന്ത്രയിലെ സ്വവസതിയിലായിരുന്നു അന്ത്യം.മൃതദേഹം നാളെരാവിലെ 10.30 ന് എറണാകുളം തേവര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.പ്രഭാഷകനായും കോളമിസ്റ്റായും നോവലിസ്റ്റായും തിളങ്ങിയ ബഹുമുഖ പ്രതിഭയായ മാധ്യമ പ്രവര്‍ത്തകനായിരുന്നു കെ എം റോയ്.

എറണാകുളം മഹാരാജാസ് കോളജില്‍ എം എ വിദ്യാര്‍ഥിയായിരിക്കെ 1961 ല്‍ കേരള പ്രകാശം എന്ന പത്രത്തില്‍ സഹപത്രാധിപരമായിട്ടായിരുന്നു കെ എം റോയ് മാധ്യ പ്രവര്‍ത്തനമേഖലയിലേക്ക് കാലൂന്നിയത്.തുടര്‍ന്ന് ദേശബന്ധു, കേരള ഭൂഷണം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.പിന്നീട് എക്കണോമിക്‌സ് ടൈംസ്,ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു.മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റിര്‍ പദവിയിലിരിക്കെയാണ് സജീവ പത്രപ്രവര്‍ത്തനത്തില്‍ നിന്നും വിരമിച്ചത്.

മംഗളം വാരികയില്‍ കെ എം റോയി എഴുതിയിരുന്ന ഇരുളും വെളിച്ചവും എന്ന പംക്തി ഏറെ ശ്രദ്ധ നേടിയിരുന്നു.രണ്ടു തവണ കേരള പത്രപ്രവര്‍ത്തക യൂനിയന്റെ പ്രസിഡന്റായി കെ എം റോയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അമേരിക്കന്‍ ഫൊക്കാന അവാര്‍ഡ്,സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം,സി പി ശ്രീധരമേനോന്‍ സ്മാരക മാധ്യമ പുരസ്‌കാരം, ശിവറാം അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും കെ എം റോയിയെ തേടിയെത്തിയിരുന്നു.ഇരുളും വെളിച്ചവും അടക്കം ഏതാനും പുസ്തകങ്ങളും കെ എം റോയി രചിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it