Sub Lead

ജസ്റ്റിസ് എസ് മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് എസ് മണികുമാര്‍. നിയമനം സംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച വൈകീട്ടോടെയാണ് നിയമ- നീതിന്യായ മന്ത്രാലയം പുറത്തിറക്കിയത്. വിജ്ഞാപനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. 1983 നവംബര്‍ 23നാണ് ജസ്റ്റിസ് മണികുമാര്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.

ജസ്റ്റിസ് എസ് മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
X

ന്യൂഡല്‍ഹി: ജസ്റ്റിസ് എസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് എസ് മണികുമാര്‍. നിയമനം സംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച വൈകീട്ടോടെയാണ് നിയമ- നീതിന്യായ മന്ത്രാലയം പുറത്തിറക്കിയത്. വിജ്ഞാപനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. 1983 നവംബര്‍ 23നാണ് ജസ്റ്റിസ് മണികുമാര്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 22 വര്‍ഷത്തോളം മദ്രാസ് ഹൈക്കോടതിയില്‍ പരിശീലനം ചെയ്തിരുന്നു. 2004 ജൂലൈ മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന അദ്ദേഹം പിന്നീട് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലായി. 2006 ജൂലൈ 31ന് മദ്രാസ് ഹൈക്കോടതിയുടെ അഡീഷനല്‍ ജഡ്ജിയായും 2009 നവംബര്‍ 9 ന് സ്ഥിരം ജഡ്ജിയായും നിയമിതനായി.

കേരളം കൂടാതെ ആറ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലും പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. ജസ്റ്റിസ് രവിശങ്കര്‍ ഝാ (പഞ്ചാബ്, ഹരിയാന), ജസ്റ്റിസ് അജയ് ലാംബ (ഗുജറാത്ത്), ജസ്റ്റിസ് ഇന്ദര്‍ജിത് മൊഹന്തി (രാജസ്ഥാന്‍), ജസ്റ്റിസ് എല്‍ നാരായണസ്വാമി (ഹിമാചല്‍പ്രദേശ്), ജസ്റ്റിസ് ജെ കെ മഹേശ്വരി (ആന്ധ്രാപ്രദേശ്), ആരൂപ് കെ ഗോസ്വാമി (സിക്കിം) എന്നിവരെയാണ് പുതുതായി നിയമിച്ചത്. രവിശങ്കര്‍ ഝാ മധ്യപ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായും അജയ് ലാംബ അലഹബാദ് ഹൈക്കോടതി ജഡ്ജിയായും ഇന്ദര്‍ജിത് മൊഹന്തി ബോംബെ ഹൈക്കോടതി ജഡ്ജിയായും എല്‍ നാരായണസ്വാമി കര്‍ണാടക ഹൈക്കോടതി ജഡ്ജിയായും ജെ കെ മഹേശ്വരി മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായും എ കെ ഗോസ്വാമി ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായുമാണ് നിലവില്‍ സേവനം അനുഷ്ടിച്ചുവന്നിരുന്നത്.

Next Story

RELATED STORIES

Share it