Sub Lead

5ജിക്കെതിരായ ഹരജി: 20 ലക്ഷം പിഴയൊടുക്കും; ഹരജി പിന്‍വലിക്കുകയാണെന്ന് ജൂഹി ചൗള

ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ജൂഹി ചൗളയുടെ അഭിഭാഷകന്റെ ആവശ്യം ജസ്റ്റിസ് ജയന്ത് നാഥ് അനുവദിച്ചു.

5ജിക്കെതിരായ ഹരജി: 20 ലക്ഷം പിഴയൊടുക്കും; ഹരജി പിന്‍വലിക്കുകയാണെന്ന് ജൂഹി ചൗള
X

ന്യൂഡല്‍ഹി: രാജ്യത്ത് 5ജി ടെലികോം സേവനം തുടങ്ങുന്നതിന് എതിരായ ഹര്‍ജി തള്ളിയതിനെതിരെ നടി ജൂഹി ചൗള ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ജൂഹി ചൗളയുടെ അഭിഭാഷകന്റെ ആവശ്യം ജസ്റ്റിസ് ജയന്ത് നാഥ് അനുവദിച്ചു.

രാജ്യത്ത് 5ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നത് വന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാവുമെന്നു ചൂണ്ടിക്കാട്ടിയാണ് ജൂഹി ചൗള ഹര്‍ജി നല്‍കിയിരുന്നത്. 5ജി സാങ്കേതിക വിദ്യ നടപ്പാക്കുമ്പോള്‍ ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. ഇതു തള്ളിയ കോടതി ജൂഹി ചൗളയ്ക്ക് ഇരുപതു ലക്ഷം രൂപ പിഴയിട്ടിരുന്നു.

ഹര്‍ജി തള്ളിയതിന് എതിരെയാണ് ജൂഹി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ഹരജി ക്രിമിനല്‍ നടപടിച്ചട്ടം അനുസരിച്ച് തള്ളാനാവില്ലെന്നും നിരസിക്കാനേ കഴിയൂ എന്നുമാണ് ഹര്‍ജിയില്‍ വാദിച്ചത്. ഇതു പിന്‍വലിക്കുകയാണന്ന് ഇന്ന് ജൂഹി കോടതിയെ അറിയിച്ചു.

ജൂഹിയുടെ ഹര്‍ജി പ്രശസ്തിക്കു വേണ്ടിയുള്ളതാണെന്നും നീതിന്യായ സംവിധാനത്തെ ദുരുപയോഗം ചെയ്തുകൊണ്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.


Next Story

RELATED STORIES

Share it