Sub Lead

ബിജെപിയുടെ ഉപതിരഞ്ഞെടുപ്പ് തോല്‍വി: രണ്ട് വര്‍ഷത്തിന് ശേഷം ദേശീയ എക്‌സിക്യൂട്ടീവ് ചേരുന്നു

ഞായറാഴ്ച ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടിവ് യോഗം ചേര്‍ന്ന് പരാജയ കാരണങ്ങള്‍ വിലയിരുത്തുകയും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യും.

ബിജെപിയുടെ ഉപതിരഞ്ഞെടുപ്പ് തോല്‍വി:   രണ്ട് വര്‍ഷത്തിന് ശേഷം ദേശീയ എക്‌സിക്യൂട്ടീവ് ചേരുന്നു
X

ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ ഉന്നതാധികാര യോഗത്തിനൊരുങ്ങി ബിജെപി. ഞായറാഴ്ച ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടിവ് യോഗം ചേര്‍ന്ന് പരാജയ കാരണങ്ങള്‍ വിലയിരുത്തുകയും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഉപതിരഞ്ഞെടുപ്പ് ഫലം ഗൗരവമായി കാണണമെന്നാണ് പല നേതാക്കളുടെയും നിലപാട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ബിജെപി ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്കുണ്ടായിരിക്കുന്നത്. പശ്ചിമ ബംഗാളിലാകട്ടെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മോശം പ്രകടനമാണ് പാര്‍ട്ടിക്ക് കാഴ്ചവയ്ക്കാനായത്. യുപിയടക്കമുള്ള പല സംസ്ഥാനങ്ങളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുകയാണ്.

2019ന് ശേഷം ആദ്യമായാണ് ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടിവ് ചേരുന്നത്. ബിജെപി ഭരണഘടന പ്രകാരം ദേശീയ എക്‌സിക്യൂട്ടീവും സംസ്ഥാന എക്‌സിക്യൂട്ടിവും മൂന്ന് മാസത്തിലൊരിക്കല്‍ ചേരണമെന്നാണ് പറയുന്നത്. 2010 ല്‍ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് വിപുലീകരിച്ചിരുന്നു. 80 അംഗങ്ങളില്‍ നിന്ന് 120 അംഗങ്ങളാക്കിയാണ് ദേശീയ എക്‌സിക്യൂട്ടിവ് വിപുലീകരിച്ചത്.

Next Story

RELATED STORIES

Share it