- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അന്യായ തടവ് 22 മാസം പിന്നിടുന്നു; ജാമ്യം തേടി സിദ്ദിഖ് കാപ്പന്‍ സുപ്രിംകോടതിയിലേക്ക്
സിദ്ദിഖ് കാപ്പന്റെ ജുഡീഷ്യല്‍ കസ്റ്റഡി തുടരുന്നതില്‍ യുഎന്‍ പ്രത്യേകദൂത മേരി ലോവ്‌ലര്‍ ആശങ്ക പ്രകടിപ്പിച്ചു.

ന്യൂഡല്‍ഹി: യുപി പോലിസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജാമ്യം തേടി സുപ്രിംകോടതിയിലേക്ക്. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ജാമ്യപേക്ഷ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. അതേസമയം സിദ്ദിഖ് കാപ്പന്റെ ജുഡീഷ്യല്‍ കസ്റ്റഡി തുടരുന്നതില്‍ യുഎന്‍ പ്രത്യേകദൂത മേരി ലോവ്‌ലര്‍ ആശങ്ക പ്രകടിപ്പിച്ചു.
ഹാഥ്‌റസ് ബലാല്‍സംഗ കേസ് റിപോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലാണ് യുപി പോലിസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിക്ക് അടുത്ത് മഥുര ടോള്‍ പ്ലാസയില്‍ വച്ച് 2020 ഒക്ടോബര്‍ അഞ്ചിനായിരുന്നു അറസ്റ്റ്. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
സിദ്ദിഖ് കാപ്പനെതിരേ പിന്നീട് യുഎപിഎ ചുമത്തി. കാപ്പനും സഹയാത്രികരും വര്‍ഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാര്‍ദം തകര്‍ക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യുഎപിഎ പ്രകാരം കേസെടുത്തത്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം എന്നീ വകുപ്പുകളും യുപി പോലിസ് സിദ്ദിഖ് കാപ്പനെതിരേ ചുമത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീട് കാപ്പനെതിരേ ചുമത്തിയ ആദ്യ കേസ് കോടതി തന്നെ റദ്ദ് ചെയ്തിരുന്നു.
മഥുരയിലെ പ്രാദേശിക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സിദ്ദിഖ് കാപ്പന്‍ ഹൈക്കോടതിയെ സമീപിച്ചത്. 22 മാസമായി തടവിലാണ് സിദ്ദിഖ് കാപ്പന്‍. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് സിദ്ദിഖ് കാപ്പന്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. പലവട്ടം മാറ്റിവച്ച ശേഷമാണ് വാദം പൂര്‍ത്തിയായത്. കുറ്റപത്രവും ഹാജരാക്കിയ രേഖകളും പരിശോധിച്ചപ്പോള്‍, ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
സിദ്ദിഖ് കാപ്പനൊപ്പം ഹാഥ്‌റസിലേക്കുള്ള യാത്രയില്‍ കൂടെയുണ്ടായിരുന്നവര്‍ മാധ്യമ പ്രവര്‍ത്തകര്‍ ആയിരുന്നില്ലെന്നു കോടതി ഉത്തരവില്‍ പറയുന്നു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഹാഥ്‌റസില്‍ പോയതെന്ന വാദം കുറ്റപത്രം പരിശോധിക്കുമ്പോള്‍ നിലനില്‍ക്കില്ലെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഹാഥ്‌റസില്‍ സിദ്ദിഖ് കാപ്പന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. പ്രഥമദൃഷ്ട്യാ കാപ്പന്‍ ചെയ്‌തെന്നു പറയപ്പെടുന്ന കുറ്റം നിലനില്‍ക്കുമെന്നും ഉത്തരവിലുണ്ട്. ഈ സാഹചര്യത്തിലാണ് സിദ്ദിഖ് കാപ്പന്‍ സുപ്രിംകോടതിയെ സമീപിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















