Sub Lead

മാധ്യമ പ്രവര്‍ത്തക പിഎസ് രശ്മി അന്തരിച്ചു

മാധ്യമ പ്രവര്‍ത്തക പിഎസ് രശ്മി അന്തരിച്ചു
X

തിരുവനന്തപുരം: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പിഎസ് രശ്മി (33) അന്തരിച്ചു. ഈരാറ്റുപേട്ടയില്‍ വീട്ടില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. സംസ്‌ക്കാരം നാളെ വൈകിട്ട് മൂന്നിന് നടക്കും. രശ്മിയുടെ ഭൗതിക ദേഹം ഈരാറ്റുപേട്ട ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടത്തിന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. അതിന് ശേഷം പാലാ ജനറല്‍ ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് വൈകിട്ട് മൂന്നിനായിരിക്കും സംസ്‌കാരം നടക്കുക. ഭര്‍ത്താവ് ദീപപ്രസാദ് ടൈംസ് ഓഫ് ഇന്ത്യയില്‍ ഫോട്ടോഗ്രാഫര്‍ ആണ്.


Next Story

RELATED STORIES

Share it