Sub Lead

കേരളാ കോണ്‍ഗ്രസ് നേതൃത്വം പിടിക്കാന്‍ ജോസ് കെ മാണിയുടെ ചരടുവലി

ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാനാക്കണമെന്ന ആവശ്യവുമായി മാണി വിഭാഗം രംഗത്തെത്തി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സി എഫ് തോമസിനെ കണ്ട് മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാരാണ് ആവശ്യമുന്നയിച്ചത്.

കേരളാ കോണ്‍ഗ്രസ് നേതൃത്വം പിടിക്കാന്‍ ജോസ് കെ മാണിയുടെ ചരടുവലി
X

കോട്ടയം: പി ജെ ജോസഫ് നേതൃസ്ഥാനത്തെത്തുന്നത് തടയാന്‍ കേരള കോണ്‍ഗ്രസില്‍ പടയൊരുക്കും. ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാനാക്കണമെന്ന ആവശ്യവുമായി മാണി വിഭാഗം രംഗത്തെത്തി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സി എഫ് തോമസിനെ കണ്ട് മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാരാണ് ആവശ്യമുന്നയിച്ചത്.

പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തിനൊപ്പം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനവും മാണി വിഭാഗത്തിന് വേണമെന്നും വിവിധ ജില്ലകളിലെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റുമാര്‍ ആവശ്യമുന്നയിച്ചു. 14 ജില്ലകളില്‍ 10ലും മാണി വിഭാഗത്തിലുള്ളവരാണ് ജില്ലാ പ്രസിഡന്റുമാര്‍. ഇതില്‍ ഒന്‍പത്‌പേരാണ് സി എഫ് തോമസിനെ കണ്ട് ആവശ്യമുന്നയിച്ചത്. സി എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നും ഇവര്‍ സംയുക്തമായി ആവശ്യപ്പെട്ടു.

മാണിക്ക് പകരം പിജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനാകണമെന്ന നിലപാട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് ഉണ്ട്. എന്നാല്‍, പിജെ ജോസഫിന്റെ കൈയിലേക്ക് പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനം വച്ചുകൊടുക്കുന്നതില്‍ ജോസ് കെ മാണിക്ക് ശക്തമായ വിയോജിപ്പ് ഉണ്ട്. അതേ സമയം, പാര്‍ട്ടി നേതൃസ്ഥാനം സംബന്ധിച്ച് അധികം വൈകാതെ തീരുമാനം ഉണ്ടാവുമെന്ന് ജോസ് കെ മാണി പറഞ്ഞു. നിലവില്‍ ആരുടെയെങ്കിലും പേര് നിര്‍ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it