Sub Lead

രാജകീയ പദവി ഉപേക്ഷിച്ചതായി ജോര്‍ദാന്‍ രാജകുമാരന്‍

തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഹംസ രാജകുമാരന്‍ ഇക്കാര്യം അറിയിച്ചത്.

രാജകീയ പദവി ഉപേക്ഷിച്ചതായി ജോര്‍ദാന്‍ രാജകുമാരന്‍
X

അമ്മാന്‍: രാജകീയ പദവി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് ജോര്‍ദാന്‍ രാജാവിന്റെ അര്‍ധസഹോദരനായ ഹംസ ബിന്‍ ഹുസൈന്‍. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഹംസ രാജകുമാരന്‍ ഇക്കാര്യം അറിയിച്ചത്.

തങ്ങളുടെ സ്ഥാപനങ്ങളുടെ നിലവിലെ സമീപനങ്ങളോടും രീതികളോടും നയങ്ങളോടും തന്റെ ബോധ്യങ്ങള്‍ക്ക് സഹകരിക്കാന്‍ കഴിയാത്തതിനാലാണ് ഈ തീരുമാനമെന്ന് ഹംസ രാജകുമാരന്‍ കുറിച്ചു. ഒരു വര്‍ഷം മുമ്പ് ഹംസ രാജകുമാരന്‍ വീട്ടുതടങ്കലിലാക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കൊട്ടാര വഴക്കിന്റെ ഏറ്റവും പുതിയ അധ്യായമാണിത്.

മുമ്പ് ചെയതുതപോലെ, ഹംസ രാജകുമാരന്‍ അബ്ദുല്ല രാജാവ് രണ്ടാമനെയും ഭരണ നേതൃത്വങ്ങളെയും നേരിട്ട് വിമര്‍ശിക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ട്. എന്നാല്‍, റോയല്‍ ഹാശിമിയ്യ കോടതി മുമ്പ് നിര്‍ദേശിച്ചത് പോലെ, വഴക്ക് പരിഹരിക്കപ്പെട്ടിട്ടില്ലെന്നതാണ് അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം സൂചിപ്പിക്കുന്നത്. റോയല്‍ ഹാശിമിയ്യ കോര്‍ട്ട് ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അരനൂറ്റാണ്ടോളം ജോര്‍ദാന്‍ ഭരിച്ച ഹുസൈന്‍ രാജാവിന്റെ മക്കളാണ് അബ്ദുല്ലയും ഹംസയും. 1999ലാണ് ഹുസൈന്‍ രാജാവ് മരിച്ചത്. അബ്ദുല്ല തന്റെ പിന്‍ഗാമിയായി ഹംസയെ കിരീടാവകാശിയായി നിയമിച്ചെങ്കിലും 2014ല്‍ പദവിയില്‍ നിന്ന് നീക്കിയിരുന്നു. പാശ്ചാത്യ പിന്തുണയോടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള പദ്ധതിയുടെ പേരില്‍ രാജാവ് കഴിഞ്ഞ ഏപ്രിലില്‍ ഹംസയെ വീട്ടുതടങ്കലിലാക്കിയിരുന്നു. ആ സമയത്ത് പുറത്തിറക്കിയ വീഡിയോ പ്രസ്താവനയില്‍ ഹംസ രാജുകമാരന്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചു. ഔദ്യോഗിക അഴിമതിക്കെതിരെ സംസാരിച്ചതിന്റെ പേരിലാണ് ശിക്ഷപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം, ഹംസ രാജകുമാരന്‍ തന്റെ സഹോദരനോട് ക്ഷമാപണം നടത്തിയതായി റോയല്‍ ഹാശിമിയ്യ കോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it