Sub Lead

'ജ. സിറിയക് ജോസഫ് അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു': ഗുരുതര ആരോപണവുമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് സുപ്രിം കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് സിറിയക്ക് ജോസഫാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്.

ജ. സിറിയക് ജോസഫ് അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു: ഗുരുതര ആരോപണവുമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
X

കോട്ടയം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരേ ഗുരുതര ആരോപണവുമായി പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് സുപ്രിം കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് സിറിയക്ക് ജോസഫാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്.

കേസിലെ പ്രതിയുടെ ബന്ധുകൂടിയായ സിറിയക് ജോസഫ് പല തവണ പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കോട്ടയത്ത് പറഞ്ഞു. 'പ്രതി തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധുകൂടിയാണ് സിറിയക്ക് ജോസഫ്. അദ്ദേഹമാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ പല തവണ ശ്രമിച്ചത്'. അഭയ കൊല്ലപ്പെട്ട സമയത്ത് അദ്ദേഹം ഹൈക്കോടതിയിലെ അഡി. അഡ്വക്കേറ്റ് ജനറലായിരുന്നുവെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കോട്ടയത്ത് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it