Sub Lead

ദോദയില്‍ 150 ഗ്രാമീണര്‍ക്ക് സായുധ പരിശീലനം നല്‍കി

ദോദയില്‍ 150 ഗ്രാമീണര്‍ക്ക് സായുധ പരിശീലനം നല്‍കി
X

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ദോദയില്‍ 150 ഗ്രാമീണര്‍ക്ക് സായുധ പരിശീലനം നല്‍കി സൈന്യം. ''തീവ്രവാദ പ്രവര്‍ത്തനങ്ങള്‍'' തടയുന്നതിന്റെ ഭാഗമായാണ് ചെനാബ് വാലിയുടെ ഉയര്‍ന്നപ്രദേശങ്ങളിലെ 17 വിദൂരഗ്രാമങ്ങളിലെ 150 പേര്‍ക്ക് പരിശീലനം നല്‍കിയത്. ആയുധങ്ങള്‍ കൈകാര്യം ചെയ്യല്‍, സ്വയം പ്രതിരോധം, ബങ്കര്‍ നിര്‍മാണം തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം നല്‍കിയത്.

ആയുധങ്ങള്‍ പുതുക്കിയതില്‍ സന്തോഷമുണ്ടെന്ന് പരിശീലനത്തില്‍ പങ്കെടുത്ത സുരീന്ദര്‍ സിങ് എന്നയാള്‍ പറഞ്ഞു. '' 17 ഗ്രാമങ്ങളിലെ ആളുകളെ ഒരുമിച്ച് കൂട്ടിയ പരിപാടിയാണിത്. ആയുധങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിപ്പിച്ചു. ബങ്കര്‍ നിര്‍മാണം, സ്വയം പ്രതിരോധം എന്നിവ പഠിപ്പിച്ചു. സര്‍ക്കാര്‍ കൂടുതല്‍ ഓട്ടോമാറ്റിക് ആയുധങ്ങള്‍ നല്‍കണം.''-സുരീന്ദര്‍ സിങ് പറഞ്ഞു. മുന്‍ കാലങ്ങളില്‍ .303 റൈഫിളുകള്‍ മാത്രമാണുണ്ടായിരുന്നതെന്നും ഇപ്പോള്‍ ഓട്ടോമാറ്റിക് ആയുധങ്ങള്‍ ലഭിച്ചെന്നും ഗൗവാല സ്വദേശിയായ രാജേഷ് കുമാര്‍ താക്കൂര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it