- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കലിയടങ്ങാതെ കര്‍ഷകര്‍; 1400ല്‍ പരം ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു
ടെലികോം കമ്പനികള്‍ക്കെതിരെയുള്ള ആക്രണം അവസാനിപ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തിട്ടും 1,411 ടവറുകളാണ് ആക്രമിക്കപ്പെട്ടത്.

ചണ്ഡീഗഡ്: രാജ്യത്ത് കര്‍ഷക പ്രതിഷേധം ആളിക്കത്തുന്നതിനിടെ രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോക്കെതിരേ പ്രതിഷേധം ശക്തം. ജിയോയുടെ നിരവധി ടവറുകളും ഫൈബര്‍ കേബിളുകളും കര്‍ഷകര്‍ തകര്‍ത്തു. ടെലികോം കമ്പനികള്‍ക്കെതിരെയുള്ള ആക്രണം അവസാനിപ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തിട്ടും 1,411 ടവറുകളാണ് ആക്രമിക്കപ്പെട്ടത്.
ഇത് കമ്പനിയുടെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുത്തുകയും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തു. ജിയോയുടെ 1,411 മൊബൈല്‍ ടവറുകളുടെ വൈദ്യുതി വിതരണം പ്രക്ഷോഭകര്‍ വിച്ഛേദിച്ചതായി വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചാബില്‍ ജിയോയുടെ 9,000 ടവറുകളാറുള്ളത്. സംസ്ഥാനത്തെ ടെലികോം കമ്പനികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്ന് അമരീന്ദര്‍ സിങ് ഡിസംബര്‍ 25ന് കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധം തുടരുകയാണ്. ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 1411 ടവറുകളുടെ പ്രവര്‍ത്തനമാണ് നിശ്ചലമായത്.
ടെലികോം സംവിധാനങ്ങള്‍ക്ക് കേടുവരുത്തരുതെന്ന് പ്രതിഷേധക്കാരോട് അമരീന്ദര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. കര്‍ഷകരുടെ പ്രതിഷേധത്തില്‍നിന്നു രക്ഷതേടി ജിയോ അധികൃതര്‍ പോലിസിനെ സമീപിച്ചിരിക്കുകയാണ്.
അതേസമയം, ജിയോ സേവനങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ ഗുരുദ്വാരകള്‍ കേന്ദ്രീകരിച്ചും പ്രചരണം നടക്കുന്നുണ്ട്. നിലവിലുള്ള നമ്പര്‍ നിലനിര്‍ത്തി മറ്റ് സേവനങ്ങളിലേക്ക് മാറാനാണ് ഗുരുദ്വാരകളിലെ പബ്ലിക് അഡ്രസ് സിസ്റ്റം ഉപയോഗിച്ച് അറിയിപ്പുകള്‍ നല്‍കുന്നത്.
RELATED STORIES
നടന് ബാബുരാജിന് പോലിസ് നോട്ടീസ്
29 July 2025 8:05 AM GMTനിവിന് പോളിയുടെ പരാതി: നിര്മ്മാതാവ് പിഎ ഷംനാസിനെതിരേ എഫ്ഐആര്...
29 July 2025 7:55 AM GMTതാര സംഘടനയായ എഎംഎംഎ തിരഞ്ഞെടുപ്പ്: 'വനിതയെ പരിഗണിച്ചാല് പിന്മാറാം';...
29 July 2025 7:39 AM GMTപോപുലര് ഫ്രണ്ട് സെമിനാറിലും ശാരീരിക പരിശീലനത്തിലും പങ്കെടുത്തത്...
29 July 2025 7:18 AM GMTധര്മസ്ഥലയിലെ കൊലപാതകങ്ങള്: പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അറസ്റ്റ്...
29 July 2025 6:23 AM GMTതമിഴ് നടന് വിജയ് സേതുപതിക്കെതിരേ കാസ്റ്റിങ് കൗച്ച് ആരോപണം
29 July 2025 6:22 AM GMT