തകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക്
BY BSR4 Oct 2023 3:27 PM GMT
X
BSR4 Oct 2023 3:27 PM GMT
ബെയ്ജിങ്: ഏഷ്യന്‍ ഗെയിംസിലെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ഗോള്‍ഡന്‍ ബോയ് നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍ കിഷോര്‍ ജെന വെള്ളി മെഡല്‍ സ്വന്തമാക്കി. സീസണിലെ തന്റെ ഏറ്റവും മികച്ച ത്രോയായ 88.88 മീറ്ററിലൂടെയാണ് നീരജ് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നിലനിര്‍ത്തിയത്. വനിതകളുടെ ജാവലിന്‍ സ്വര്‍ണമെഡല്‍ അന്നു റാണി നേടിയതിന് തൊട്ടുപിന്നാലെയാണ് പുരുഷവിഭാഗത്തിലെ ഇന്ത്യന്‍ തേരോട്ടം. പുരുഷന്മാരുടെ ജാവലിന്‍ ഫൈനലിന്റെ തുടക്കത്തില്‍ സാങ്കേതിക തകരാര്‍ മൂലം നീരജും കിഷോറും സമ്മര്‍ദ്ദത്തിലായിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ നീരജിന്റെ ആദ്യ ത്രോ പിഴച്ചതോടെ മല്‍സരം വൈകി. കിഷോര്‍ ജെനയുടെ രണ്ടാമത്തെ ത്രോയ്ക്ക് തെറ്റായി ഫൗള്‍ വിളിക്കപ്പെട്ടു. എങ്കിലും തുടക്കത്തിലെ തിരിച്ചടികള്‍ മറികടന്ന് ഇരു താരങ്ങളും മെഡലുകള്‍ നേടി ഫിനിഷ് ചെയ്തു. ജപ്പാന്റെ ഡീന്‍ ജെങ്കി റോഡറിക്കാണ് വെങ്കലം.
Next Story
RELATED STORIES
കൊടിഞ്ഞി ഫൈസല്‍ വധം: സര്‍ക്കാര്‍ നിയമിച്ച സ്പെഷ്യല്‍ പബ്ലിക്...
11 Sep 2024 2:15 PM GMTആലപ്പുഴയിലെ സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ഥിക്ക് നേരെ അധ്യാപികയുടെ...
11 Sep 2024 8:11 AM GMTവിഎച്ച്പി യോഗത്തില്‍ ഹിജാബ് വിലക്ക് ശരിവച്ച സുപ്രിംകോടതി ജഡ്ജിയും
11 Sep 2024 6:31 AM GMTആഭ്യന്തര വകുപ്പിന്റെ ആര്‍എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്‍സി...
9 Sep 2024 9:36 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMT