- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനശതാബ്ദിയും ഇന്റര്‍സിറ്റിയും ഇന്നു മുതല്‍ ഓടില്ല; ആളില്ലാത്തതിനെതുടര്‍ന്നെന്ന് റെയില്‍വേ
യാത്രക്കാരുടെ എണ്ണം മൂന്നുശതമാനമായി കുറഞ്ഞതോടെയാണ് കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദി എക്‌സ്പ്രസ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്പ്രസ് എന്നിവയുടെ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്.

കൊച്ചി: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരില്ലാത്തതിനാല്‍ വന്‍ വരുമാന നഷ്ടം നേരിടുന്ന ജനശതാബ്ദി, ഇന്റര്‍സിറ്റി എക്പ്രസുകള്‍ ഇന്നുമുതല്‍ ഓടില്ല. യാത്രക്കാരുടെ എണ്ണം മൂന്നുശതമാനമായി കുറഞ്ഞതോടെയാണ് കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദി എക്‌സ്പ്രസ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്പ്രസ് എന്നിവയുടെ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്.
1080 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ ട്രെയിനുകളില്‍ കഴിഞ്ഞയാഴ്ച ശരാശരി 30നും 50നും ഇടയില്‍ യാത്രക്കാര്‍ മാത്രമാണ് സഞ്ചരിച്ചത്. ജനശതാബ്ദി ഒരുദിവസം സര്‍വീസ് നടത്താന്‍ ശരാശരി നാലുലക്ഷം രൂപയാണ് ചെലവ് വരുന്നത്. 15 ദിവസത്തിനുശേഷം സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
ഒരു സെക്ടറില്‍ ഒരു വണ്ടി എന്നതാണ് ലോക്ഡൗണ്‍ കാലത്തെ റെയില്‍വെയുടെ നയം. ലോക്ഡൗണ്‍ കാലത്ത് റെയില്‍വേയുടെ നയം. മംഗളൂരു റൂട്ടില്‍ പകല്‍ പരശുറാം, രാത്രി മാവേലി. ന്യൂഡല്‍ഹിക്ക് കേരളയും മംഗളയും മുംബൈയ്ക്ക് നേത്രാവതി, ചെന്നൈയ്ക്ക് മെയില്‍, ബംഗളൂരുവിലേക്ക് ഐലന്‍ഡ്, ഹൈദരാബാദിന് ശബരി എന്നിങ്ങനെയാണ് സെക്ടര്‍ തിരിച്ചുള്ള തീവണ്ടി. യാത്രാവണ്ടികള്‍ കുറച്ചെങ്കിലും ചരക്കുവണ്ടികളുടെ സര്‍വീസ് റെയില്‍വേ നടത്തുന്നുണ്ട്. 15നും 20നും ഇടയ്ക്ക് ചരക്കുവണ്ടികളാണ് പ്രതിദിനം കേരളത്തിലേക്ക് ഇപ്പോള്‍ എത്തുന്നത്.
അതേസമയം, താഴെ പറയുന്ന ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ റെയില്‍വേ തീരുമാനിച്ചു.
1. ട്രെയിന്‍ നമ്പര്‍ 06607 കണ്ണൂര്‍ - കോയമ്പത്തൂര്‍ ഡെയ്‌ലി സ്‌പെഷ്യല്‍
2. ട്രെയിന്‍ നമ്പര്‍ 06608 കോയമ്പത്തൂര്‍ കണ്ണൂര്‍ ഡെയ്‌ലി സ്‌പെഷ്യല്‍
3. ട്രെയിന്‍ നമ്പര്‍ 06843 തിരുച്ചിറപ്പള്ളി- പാലക്കാട് ടൗണ്‍ ഡെയ്‌ലി സ്‌പെഷ്യല്‍
4. ട്രെയിന്‍ നമ്പര്‍ 06844 പാലക്കാട് ടൗണ്‍ തിരുച്ചിറപ്പള്ളി ഡെയ്‌ലി സ്‌പെഷ്യല്‍
5. ട്രെയിന്‍ നമ്പര്‍ 06023 ഷോര്‍ണൂര്‍ ജങ്ഷന്‍ -കണ്ണൂര്‍ (ആഴ്ചയില്‍ 6 ദിവസം ഞായറാഴ്ച ഒഴികെ)
6. ട്രെയിന്‍ നമ്പര്‍ 06024 കണ്ണൂര്‍-ഷോര്‍ണൂര്‍ ജങ്ഷന്‍ (ആഴ്ചയില്‍ 6 ദിവസം ഞായറാഴ്ച ഒഴികെ)
7. ട്രെയിന്‍ നമ്പര്‍ 06018 എറണാകുളം -ഷോര്‍ണൂര്‍ ജങ്ഷന്‍ റിസര്‍വ് ചെയ്യാത്ത മെമു എക്‌സ്പ്രസ് ഡെയ്‌ലി സ്‌പെഷ്യല്‍
8. ട്രെയിന്‍ നമ്പര്‍ 06017 ഷോര്‍ണൂര്‍ ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ റിസര്‍വ് ചെയ്യാത്ത മെമു എക്‌സ്പ്രസ് ഡെയ്‌ലി സ്‌പെഷ്യല്‍
RELATED STORIES
രൂപേഷിന്റെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കണം: സാമൂഹിക-സാംസ്കാരിക ...
30 May 2025 2:02 PM GMTനൈനിത്താളില്‍ ഖബറടക്കം തടഞ്ഞ് ഹിന്ദുത്വര്‍ (video)
30 May 2025 1:39 PM GMTഅഹമദാബാദില്‍ 400 വീടുകള്‍ പൊളിച്ചു
30 May 2025 1:13 PM GMTബുര്‍ഖ ധരിച്ച് ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി യുവാവ് (വീഡിയോ)
30 May 2025 12:59 PM GMTമംഗളൂരുവില്‍ മണ്ണിടിഞ്ഞ് വീണു; തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിയ രണ്ട്...
30 May 2025 12:53 PM GMTവിഴിഞ്ഞം തീരത്ത് നിന്ന് പോയ ഏഴ് വളളങ്ങള്‍ മടങ്ങി എത്തിയില്ല;...
30 May 2025 12:34 PM GMT