ജാമിഅ വിദ്യാര്‍ഥി ഷഹീന്‍ അബ്ദുല്ല യുപി പോലിസ് കസ്റ്റഡിയില്‍

അലിഗഢിലെ ഡല്‍ഹി ഗേറ്റ് പോലിസ് സ്‌റ്റേഷനിലാണ് നിലവില്‍ ഷഹീന്‍ ഉള്ളതെന്നാണ് വിവരം.

ജാമിഅ വിദ്യാര്‍ഥി ഷഹീന്‍ അബ്ദുല്ല യുപി പോലിസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അലിഗഢിലെ ഷാഹ്ജമാലില്‍ സ്ത്രീകളുടെ സമരം ചിത്രീകരിക്കാന്‍ പോയ ജാമിഅ വിദ്യാര്‍ഥിയും മലയാളിയുമായ ഷഹീന്‍ അബ്ദുല്ലയെ യുപി പോലിസ് കസ്റ്റഡിയിലെടുത്തു. അലിഗഢിലെ ഡല്‍ഹി ഗേറ്റ് പോലിസ് സ്‌റ്റേഷനിലാണ് നിലവില്‍ ഷഹീന്‍ ഉള്ളതെന്നാണ് വിവരം. താനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് കരുതുന്നത്. ജാമിഅയില്‍ മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് ഷഹീന്‍ അബ്ദുല്ല. നേരത്തേ പൗരത്വ നിയമവുമായി ബന്ധപ്പെട്ട സമരത്തിനിടെ ജാമിഅയില്‍ അതിക്രമിച്ചു കയറിയ പോലിസ് ഷഹീനെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയിരുന്നു.
RELATED STORIES

Share it
Top