- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'യൂറോപ്പ് ജോഡോ യാത്ര' നടത്തുന്നവരാണ് ഭാരത് ജോഡോ യാത്രയെ വിമര്‍ശിക്കുന്നത്: ജയ്‌റാം രമേശ്
ഭാരത് ജോഡോ യാത്ര ഇപ്പോള്‍ ബിജെപിയുടെ എ ടീം ഭരിക്കുന്ന സംസ്ഥാനത്തു കൂടിയാണ് കടന്നുപോകുന്നത്.

തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വിമര്‍ശിക്കുന്നവര്‍ യൂറോപ്പ് ജോഡോ യാത്ര നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്ത മാസം നടത്താനിരിക്കുന്ന വിദേശയാത്രയെ പരിഹസിച്ചായിരുന്നു ജയ്‌റാം രമേശിന്റെ പരാമര്‍ശം. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന സിപിഎം ബിജെപിയുടെ എ ടീമാണ്.
ഭാരത് ജോഡോ യാത്ര ഇപ്പോള്‍ ബിജെപിയുടെ എ ടീം ഭരിക്കുന്ന സംസ്ഥാനത്തു കൂടിയാണ് കടന്നുപോകുന്നത്. സംസ്ഥാനങ്ങളുടനീളം അനുസരിച്ചാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സ്ഥലങ്ങളില്‍ യാത്ര കടന്നുചെല്ലുന്നില്ല എന്ന വാദം അടിസ്ഥാനരഹിതമാണ്. യാത്രക്ക് ഏറ്റവും എളുപ്പമുള്ള വഴിയാണ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പദയാത്ര നേര്‍വഴിക്കാണ് നടത്തുന്നത്. വാഹന യാത്രയായിരുന്നെങ്കില്‍ മറ്റു പ്രദേശങ്ങളിലേക്കും പോകാമായിരുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടി നടത്തുന്ന ഏറ്റവും വലിയ പദയാത്രയാണ് രാഹുല്‍ഗാന്ധി നടത്തുന്നത്. കേരളം നീളം കൂടിയ സംസ്ഥാനമായതു കൊണ്ടാണ് 370 കിലോമീറ്റര്‍ പിന്നിടാനായി 18 ദിവസങ്ങളെടുക്കുന്നത്.
കര്‍ണാടകയിലും രാജസ്ഥാനിലും 21 ദിവസവും മഹാരാഷ്ട്രയില്‍ 16 ദിവസവും യുപിയില്‍ അഞ്ചു ദിവസവുമാണ് യാത്ര. ഇതെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ വിഭജിച്ച് ഇല്ലാതാക്കുന്ന ഇന്ത്യയെ തിരിച്ചു പിടിക്കാനും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുമാണ് യാത്ര. ജനങ്ങളുടെ ഭാഗത്തുനിന്നും യാത്രയ്ക്ക് ലഭിക്കുന്ന സ്വീകരണം ബിജെപിയെയും സിപിഎമ്മിനെയും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണെന്നും ജയ്‌റാം രമേശ് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















