Sub Lead

ഓർത്തഡോക്സ്- യാക്കോബായ സഭാതര്‍ക്കം: സുപ്രീംകോടതി വിധിയില്‍ ഇനി ചര്‍ച്ചയില്ലെന്ന് ഓര്‍ത്തഡോക്സ് വിഭാഗം

ഓർത്തഡോക്സ്- യാക്കോബായ സഭാതര്‍ക്കം: സുപ്രീംകോടതി വിധിയില്‍ ഇനി ചര്‍ച്ചയില്ലെന്ന് ഓര്‍ത്തഡോക്സ് വിഭാഗം
X

തിരുവനന്തപുരം: ഓർത്തഡോക്സ്- യാക്കോബായ സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. സുപ്രീംകോടതി വിധിയില്‍ ഇനി ചര്‍ച്ചയില്ലെന്ന് ഓര്‍ത്തഡോക്സ് വിഭാഗം അറിയിച്ചു. നിയമ നിർമ്മാണം വേണമെന്ന യാക്കോബായ സഭയുടെ ആവശ്യം തള്ളി. സഭാതര്‍ക്കത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചതായി ഓര്‍ത്തഡോക്സ് പ്രതിനിധികള്‍ പറഞ്ഞു.

ചീഫ് സെക്രട്ടറി വി പി ജോയ് ആണ് സഭാ നേതാക്കളുമായി ചർച്ച നടത്തിയത്. ഹൈക്കോടതിയിലുള്ള കേസിന് ആധാരമായ പ്രശ്നങ്ങളിൽ തുടർ ചർച്ചകളിലൂടെ പരിഹാരം കണ്ടത്തുന്നതിന്‍റെ ഭാഗമായാണ് ചർച്ച നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞമാസം ചേർന്ന യോഗത്തിന്‍റെ തീരുമാന പ്രകാരമാണ തുടർ ചർച്ചകൾ നടന്നത്.

Next Story

RELATED STORIES

Share it