Sub Lead

കൊവിഡ് ഭീതി;13 രാജ്യങ്ങള്‍ക്ക് ഇറ്റലിയില്‍ വിലക്ക്

കൊവിഡ് ഉയര്‍ന്ന ഈ 13 രാജ്യങ്ങളിലേക്ക് നേരിട്ടും അല്ലാതെയുമുള്ള എല്ലാ വിമാനങ്ങലും ഇറ്റലി നിര്‍ത്തിവച്ചതായും അധികൃതര്‍ അറിയിച്ചു.

കൊവിഡ് ഭീതി;13 രാജ്യങ്ങള്‍ക്ക് ഇറ്റലിയില്‍ വിലക്ക്
X

റോം: കൊവിഡ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ 13 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇറ്റലിയില്‍ വിലക്കേര്‍പ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ 13 രാജ്യങ്ങളുടെ പട്ടികയില്‍ അര്‍മേനിയ, ബഹ്റൈന്‍, ബംഗ്ലാദേശ്, ബ്രസീല്‍, ബോസ്‌നിയ, ഹെര്‍സഗോവിന, ചിലി, കുവൈത്ത്, നോര്‍ത്ത് മാസിഡോണിയ, മോള്‍ഡോവ, ഒമാന്‍, പനാമ, പെറു, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവ ഉള്‍പ്പെടുന്നു.

നിലവില്‍ രാജ്യത്ത് കഴിയുന്നവര്‍ക്കും യാത്രാ നിരോധനം ബാധിക്കുമെന്ന് ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്പെറന്‍സ പറഞ്ഞു. കൊവിഡ് ഉയര്‍ന്ന ഈ 13 രാജ്യങ്ങളിലേക്ക് നേരിട്ടും അല്ലാതെയുമുള്ള എല്ലാ വിമാനങ്ങലും ഇറ്റലി നിര്‍ത്തിവച്ചതായും അധികൃതര്‍ അറിയിച്ചു. ധാക്കയില്‍ നിന്ന് റോമിലെത്തിയ ആളുകള്‍ക്ക് കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്നുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇറ്റലി ഉത്തരവിട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് നടപടി.

അതേസമയം ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം ഒന്നേകാല്‍ കോടിയോടടുക്കുന്നു. 12,378,854 പേരാണ് ലോകത്താകമാനമുള്ള കൊവിഡ് രോഗികള്‍. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 556,601 ആയി ഉയര്‍ന്നു. 222,825 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. 5,404 മരണങ്ങളും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ റിപോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 56,300 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3,219,999 ആയി ഉയര്‍ന്നു. 135,822 മരണങ്ങളും ഇതുവരെ റിപോര്‍ട്ട് ചെയ്തു. കാല്‍ലിഫോര്‍ണിയ, ഫ്‌ളോറിഡ, ടെക്‌സസ് എന്നീ സംസ്ഥാനങ്ങളെയാണ് നിലില്‍ കൊവിഡ് മോശമായി ബാധിച്ചിരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ന്യൂയോര്‍ക്ക് തന്നെയാണ് മുന്നില്‍. 425,072 പേര്‍ക്കാണ് ന്യൂയോര്‍ക്കില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പകുതിയോളം പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. 32,343 മരണങ്ങളാണ് ന്യൂയോര്‍ക്കില്‍ സംഭവിച്ചത്. കാലിഫോര്‍ണിയയില്‍ 7,248 പുതിയ കേസുകള്‍ വ്യാഴാഴ്ച റിപോര്‍ട്ട് ചെയ്തു.ടെക്‌സസിലെ സ്ഥിതി ഗൗരവതരമാണ്. 11,394 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം കണ്ടെത്തിയത്. കലിഫോര്‍ണിയയില്‍ 8,935 പുതുതായി കൊവിഡ് ബാധിച്ചു.




Next Story

RELATED STORIES

Share it