മതാചാരവും അനുഷ്ഠാനവും തീരുമാനിക്കേണ്ടത് കോടതിയല്ല;രൂക്ഷപ്രതികരണവുമായി കെപിഎ മജീദ്
കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും സിക്കുകാരുടെ തലപ്പാവും ഭരണഘടനയുടെ 25ാം അനുച്ഛേദം അനുസരിച്ചുള്ള അവകാശമാണ്. അതേ അവകാശം ഹിജാബിനുമുണ്ട്.

മലപ്പുറം:കര്‍ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം തുടരാമെന്ന കര്‍ണാടക ഹൈക്കോടതി വിധിയില്‍ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് കെപിഎ മജീദ്.മതാചാരവും അനുഷ്ഠാനവും തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും,ഹിജാബ് മുസ്‌ലിം പെണ്‍കുട്ടിയുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും മതത്തിന്റെ ആചാരവും അനുഷ്ഠാനവും എന്തായിരിക്കണം എന്ന് തീരുമാനിക്കേണ്ടത് കോടതിയല്ല,അതാത് മതാചാര്യന്മാരാണ്. കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും സിക്കുകാരുടെ തലപ്പാവും ഭരണഘടനയുടെ 25ാം അനുച്ഛേദം അനുസരിച്ചുള്ള അവകാശമാണ്. അതേ അവകാശം ഹിജാബിനുമുണ്ട്. സമൂഹത്തെ ദോഷകരമായി ബാധിക്കാത്ത ഹിജാബ് നിരോധിക്കണമെന്ന വിധി ഒരുതരത്തിലും വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. ഒരു ജനസമൂഹത്തെ ഒന്നാകെ പൊതുധാരയില്‍നിന്ന് അകറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം വിവാദങ്ങളെന്നും,രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും നിലനിര്‍ത്തണമെന്ന ആഗ്രഹിക്കുന്നവരെല്ലാം ഇതിനെതിരെ ശക്തമായി രംഗത്തുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്
23 Sep 2023 2:37 PM GMTസിഖ് ഫോര് ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT