Sub Lead

സിറിയയില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കണമെന്ന് നെതന്യാഹു

സിറിയയില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കണമെന്ന് നെതന്യാഹു
X

തെല്‍അവീവ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിന് സമീപത്തെ ജരാമന പ്രദേശത്ത് സൈനികനടപടിക്ക് തയ്യാറെടുക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി. ഡ്രൂസ് ന്യൂനപക്ഷവിഭാഗങ്ങള്‍ താമസിക്കുന്ന ജരാമന പ്രദേശത്ത് സിറിയന്‍ സര്‍ക്കാര്‍ അധികാരം സ്ഥാപിക്കരുതെന്ന് നേരത്തെ ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വെള്ളിയാഴ്ച ഇടക്കാല സര്‍ക്കാരിന്റെ പ്രതിനിധികള്‍ പ്രദേശത്ത് എത്തി. ഇതോടെ ഡ്രൂസ് വിഭാഗത്തിലെ ചില തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സര്‍ക്കാര്‍ പ്രതിനിധി കൊല്ലപ്പെട്ടു.

അക്രമികളെ പിടികൂടാന്‍ ഇടക്കാല സര്‍ക്കാര്‍ അയച്ച സൈനികസംഘം പ്രദേശത്ത് പരിശോധനകള്‍ നടത്തുന്നതിനിടെയാണ് ഇസ്രായേലിന്റെ പ്രഖ്യാപനം. ജരാമന പ്രദേശത്തെ ഡ്രൂസ് വിഭാഗത്തെ ആക്രമിക്കാന്‍ സിറിയയിലെ ഇടക്കാല സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് സയണിസ്റ്റ് മാധ്യമങ്ങള്‍ ആരോപിക്കുന്നു. സിറിയയില്‍ നിന്നും മുമ്പ് ഇസ്രായേല്‍ പിടിച്ചെടുത്ത ഗോലാന്‍ കുന്നുകളിലാണ് ഡ്രൂസ് വിഭാഗക്കാര്‍ കൂടുതലായി ജീവിക്കുന്നത്. സിറിയന്‍ പൗരത്വത്തോടെയാണ് ഇവര്‍ ഇസ്രായേലിന്റെ അധികാരത്തിന് കീഴില്‍ കഴിയുന്നത്. ഗോലാന്‍ കുന്നുകളോട് ചേര്‍ന്ന ക്യുനെയ്ത്ര, ദാര, സൈ്വദ തുടങ്ങിയ പ്രദേശങ്ങളില്‍ കാലങ്ങളായി ഇസ്രായേല്‍ സൈന്യത്തിന്റെ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


ഇസ്രായേലി സൈന്യം സിറിയയില്‍

ഈ ക്യാംപുകള്‍ ഒഴിപ്പിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടും കാലങ്ങളായി. കഴിഞ്ഞ ദിവസം പ്രദേശത്ത് റെയ്ഡ് നടത്തിയ ഇസ്രായേലി സൈന്യത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ജനക്കൂട്ടത്തിന് നേരെ ഇസ്രായേലി സൈന്യം വെടിയുതിര്‍ത്തു. സുന്നി മുസ്‌ലിംകളും ഡ്രൂസ് വിഭാഗവും ത്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.


Next Story

RELATED STORIES

Share it