Sub Lead

ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചു

ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചു
X

തെല്‍അവീവ്: ഗസയില്‍ വെടിനിര്‍ത്തുന്നതിനുള്ള കരാര്‍ ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചു. 2023ല്‍ ആരംഭിച്ച അധിനിവേശത്തിന്റെ ചില ലക്ഷ്യങ്ങള്‍ നേടാന്‍ കരാര്‍ അവസരം നല്‍കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഇസ്രായേലി ധനമന്ത്രി ബെര്‍സലേല്‍ സ്‌മോട്രിച്ചും പോലിസ് മന്ത്രി ഇതാമര്‍ ബെന്‍ഗ്വിറും കരാറിന് എതിരായി വോട്ടുചെയ്തു. നെതന്യാഹുവിന്റെ പാര്‍ട്ടിയായ ലിക്കുഡ് പാര്‍ട്ടിയുടെ അംഗം ദൂദി അമസലേമും കരാറിനെ എതിര്‍ത്തു വോട്ടു ചെയ്തതായി റിപോര്‍ട്ടുകള്‍ പറയുന്നു. കരാര്‍ നടപ്പാവുകയാണെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് ഒഴിയുമെന്ന് ഇതാമര്‍ ബെന്‍ഗ്വിര്‍ എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. ജൂതന്‍മാരുടെ ചോര കൈയ്യിലുള്ളവരെ മോചിപ്പിക്കുന്നത് കൂടുതല്‍ കൊലകള്‍ക്ക് കാരണമാവുമെന്നും പോസ്റ്റ് പറയുന്നു.

Next Story

RELATED STORIES

Share it