Sub Lead

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ അഴിമതിക്കുറ്റം ചുമത്തി

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ അഴിമതിക്കുറ്റം ചുമത്തി
X
ടെല്‍ അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ അറ്റോര്‍ണി ജനറല്‍ അവിഷെ മാന്റെല്‍ബിറ്റ് അഴിമതിക്കുറ്റം ചുമത്തി. കൈക്കൂലി, വഞ്ചന, വിശ്വാസലംഘനം എന്നീ കുറ്റങ്ങളാണ് ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ ചുമത്തിയിരിക്കുന്നത്. അനുകൂലമായ വാര്‍ത്ത നല്‍കുന്നതിനു വേണ്ടി ഒരു മാധ്യമ ഗ്രൂപ്പിന് അനധികൃതമായി ചട്ടങ്ങളില്‍ ഇളവ് നല്‍കി, ഹോളിവുഡ് നിര്‍മാതാവും ഇസ്രായേലി പൗരനുമായ അര്‍നോണ്‍ മില്‍ച്ചനില്‍ നിന്നും ആസ്േ്രതലിയന്‍ ശതകോടീശ്വരനായ ജെയിംസ് പാക്കറില്‍ നിന്നും നെതന്യാഹുവും ഭാര്യയും അനധികൃതമായി വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കൈപ്പറ്റി തുടങ്ങി മൂന്നു കേസുകളാണ് ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ ചുമത്തിയിട്ടുള്ളത്. എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച നെതന്യാഹു ഇടതുപക്ഷവും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ചു. ആരോപണങ്ങളുടെ മേല്‍ താന്‍ രാജിവയ്ക്കാന്‍ തയ്യാറല്ലെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.

നേരത്തേ, നെതന്യാഹുവിനെതിരേ വ്യക്തമായ തെളിവുണ്ടെന്നും അഴിമതിക്കും മറ്റു കുറ്റങ്ങള്‍ക്കും കേസെടുക്കണമെന്നും പോലിസ് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കേസെടുക്കുന്ന കാര്യത്തില്‍ അറ്റോര്‍ണി ജനറല്‍ ഇന്നാണ് അന്തിമ തീരുമാനമെടുത്തത്. ഇതോടെ, ഇസ്രായേലില്‍ പ്രധാനമന്ത്രി പദത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം കൂടുതല്‍ അനിശ്ചിതത്വത്തിലായി. കുറ്റം ആരോപിക്കപ്പെട്ടാല്‍ മാത്രം പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കണമെന്ന് ഇസ്രായേല്‍ നിയമം അനുശാസിക്കുന്നില്ലെന്നതും കുറ്റാരോപണത്തിന്റെയും വിചാരണയുടെയും പ്രക്രിയകള്‍ പൂര്‍ത്തിയാവാന്‍ കാലതാമസമെടുക്കുമെന്നതുമാണ് നെതന്യാഹുവിന് നേരിയ ആശ്വാസമേകുന്നത്.






Next Story

RELATED STORIES

Share it