Sub Lead

ഇസ്രായേല്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്; കൂട്ടുകക്ഷി സര്‍ക്കാറിനു സാധ്യത

ഇസ്രായേല്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്; കൂട്ടുകക്ഷി സര്‍ക്കാറിനു സാധ്യത
X

ജറുസലേം: ഇസ്രായേലിലെ 120 സീറ്റുകളിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം ലിക്കുഡ് പാര്‍ട്ടിയുടെ നെതന്യാഹുവിനേക്കാള്‍ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്റ്‌സ് നേരിയ ലീഡ് നേടുമെന്നാണ് കണക്കുകൂട്ടല്‍. ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിക്ക് 3234 സീറ്റുകളും ലിക്കുഡ് പാര്‍ട്ടിക്ക് 3133 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. മറ്റു പാര്‍ട്ടികള്‍ക്ക് 5356 സീറ്റുകളും ലഭിച്ചേക്കാമെന്നാണ് പറയുന്നതെങ്കിലും ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാവുമോയെന്ന് ഇന്നത്തെ പ്രഖ്യാപനത്തോടെ വ്യക്തമാവും.

ലിബര്‍മാന്റെ നാഷനലിസ്റ്റ് ഇസ്രായേലി ബെറ്റിനു പാര്‍ട്ടി 10 സീറ്റുകള്‍ നേടിയേക്കുമെന്നാണ് എക്‌സിറ്റ് പ്രവചനം. മുന്‍ പ്രതിരോധ മന്ത്രി അവിഗോര്‍ ലിബര്‍മാന്‍ കിംഗ് മേക്കറാവും. ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിക്കും ലിക്കുഡ് പാര്‍ട്ടിക്കും ലിബര്‍മാന്റെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നാണു വിലയിരുത്തല്‍. അതിനാല്‍ തന്നെ കൂട്ടുകക്ഷി സര്‍ക്കാറിനുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്.

തീവ്രവലതുപക്ഷ കക്ഷിയായ യാമിന പാര്‍ട്ടിക്ക് ഏഴ് സീറ്റും ലഭിച്ചേക്കും. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ലിക്കുഡ് പാര്‍ട്ടിയായാലും ബ്ലൂ ആന്‍ഡ് പാര്‍ട്ടിയായാലും ഐക്യ സര്‍ക്കാറായിരിക്കുമെന്ന് ലിബര്‍മാന്‍ പറഞ്ഞിരുന്നു. ബ്ലൂ ആന്‍ഡ് പാര്‍ട്ടിയുമായി ലിബര്‍മാന്‍ ധാരണയിലെത്തുകയാണെങ്കില്‍ നെതന്യാഹു സര്‍ക്കാര്‍ പുറത്താവുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ കണക്കുകൂട്ടല്‍.




Next Story

RELATED STORIES

Share it