Sub Lead

ഹിസ്ബുല്ല തകര്‍ത്ത കൂറ്റന്‍ ചാരബലൂണ്‍ ഇനി ഉപയോഗിക്കില്ലെന്ന് ഇസ്രായേല്‍ (വീഡിയോ)

ഹിസ്ബുല്ല തകര്‍ത്ത കൂറ്റന്‍ ചാരബലൂണ്‍ ഇനി ഉപയോഗിക്കില്ലെന്ന് ഇസ്രായേല്‍ (വീഡിയോ)
X

യഫ(തെല്‍ അവീവ്): ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ച കൂറ്റന്‍ ചാര ബലൂണ്‍ ഇസ്രായേല്‍ ഉപേക്ഷിച്ചു. യുഎസും ഇസ്രായേലും സംയുക്തമായി നിര്‍മിച്ച സ്‌കൈ ഡ്യൂ സ്‌പൈ ബലൂണ്‍ ആണ് ഉപേക്ഷിച്ചത്. യുഎസ് കമ്പനിയായ ടികോം നിര്‍മിച്ച വ്യോമ സംവിധാനവും ഇസ്രായേലി കമ്പനിയായ എല്‍ട്ട നിര്‍മിച്ച അത്യാധുനിക റഡാറുമാണ് ബലൂണിലുണ്ടായിരുന്നത്. ലബ്‌നാനെ നിരീക്ഷിക്കാന്‍ 2022 മാര്‍ച്ചിലാണ് ഈ ബലൂണ്‍ വിക്ഷേപിച്ചത്. ലബ്‌നാനില്‍ നിന്നും എത്തുന്ന മിസൈലുകളെ ട്രാക്ക് ചെയ്ത് വ്യോമപ്രതിരോധ സംവിധാനങ്ങളെ അറിയിക്കലും ഈ ബലൂണിന്റെ ലക്ഷ്യമായിരുന്നു.

എന്നാല്‍, 2024 മേയില്‍ ഹിസ്ബുല്ല അതിസങ്കീര്‍ണമായ ഒരു ഓപ്പറേഷന്‍ നടത്തി.

ബലൂണ്‍ വിക്ഷേപിക്കുന്ന കേന്ദ്രം, കണ്‍ട്രോള്‍ സെന്റര്‍, ബലൂണ്‍ പ്രവര്‍ത്തിപ്പിക്കുന്ന സംഘം താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവയാണ് ആക്രമിച്ചത്. ഗോലാന്‍ കുന്നുകളിലേക്കും ഗലീലിയിലേക്കും തെല്‍അവീവിലേക്കും നിരവധി മിസൈലുകള്‍ അയച്ച്് ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ നിര്‍വീര്യമാക്കിയ ശേഷമായിരുന്നു ഈ ആക്രമണം. ബലൂണ്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ഒരാള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ ബലൂണിന് കാര്യമായ നാശനഷ്ടമുണ്ടായി.

Next Story

RELATED STORIES

Share it