Sub Lead

സൗദിക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ നല്‍കുന്നത് പരിഗണനയിലെന്ന് ട്രംപ്; ആശങ്കയില്‍ ഇസ്രായേല്‍

സൗദിക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ നല്‍കുന്നത് പരിഗണനയിലെന്ന് ട്രംപ്; ആശങ്കയില്‍ ഇസ്രായേല്‍
X

വാഷിങ്ടണ്‍: സൗദി അറേബ്യക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ നല്‍കുന്നത് പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാളെ ട്രംപും സൗദി കിരിടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും വൈറ്റ്ഹൗസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നാണ് വിലയിരുത്തല്‍. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനാല്‍ ഇസ്രായേലുമായി സൗദി അതിവേഗം ബന്ധമുണ്ടാക്കണമെന്നാണ് ട്രംപിന്റെ നിലപാട്. തങ്ങളുമായി സൗദി ബന്ധം സ്ഥാപിച്ചാല്‍ മാത്രമേ സൗദിക്ക് വിമാനം നല്‍കാവൂയെന്നാണ് ഇസ്രായേലിന്റെയും നിലപാട്. എന്നാല്‍, ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഇപ്പോള്‍ ട്രംപ് പഴയപോലെ പരിഗണിക്കുന്നില്ല. യുഎസിന്റെ ബിസിനസ് താല്‍പര്യങ്ങളും മുന്നോട്ടുപോവണമെന്നാണ് ട്രംപിന്റെ കാഴ്ചപാട്.

പശ്ചിമേഷ്യയില്‍ എഫ്-35 യുദ്ധവിമാനമുള്ള ഏകരാജ്യമാണ് ഇസ്രായേല്‍. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി യുഎസിലെ ഭരണകൂടങ്ങള്‍ ഇസ്രായേലിന് നല്‍കിയ പ്രത്യേക സ്ഥാനത്തിന്റെ ഭാഗമായാണ് ഇവ ലഭിച്ചത്. ഇസ്രായേലിന്റെ പ്രത്യേക പദവി 2008ല്‍ യുഎസ് രേഖാപരമാക്കുകയും ചെയ്തതാണ്. ഇസ്രായേലുമായി അറബ് രാജ്യങ്ങള്‍ ബന്ധമുണ്ടാക്കാനുള്ള എബ്രഹാം ഉടമ്പടിയില്‍ ഒപ്പിട്ട യുഎഇക്ക് യുദ്ധവിമാനം നല്‍കാമെന്ന് യുഎസ് പറഞ്ഞതാണ്. എന്നാല്‍, ഇസ്രായേല്‍ നിരവധി നിബന്ധനകള്‍ വച്ചു. ഇതോടെ യുഎഇക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ ലഭിച്ചില്ല. യുദ്ധവിമാനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കാനാവില്ലെന്നാണ് യുഎസ് പ്രസിഡന്റായ ജോ ബൈഡന്‍ യുഎഇയോട് പറഞ്ഞത്.

സൗദിക്ക് എഫ്-35 ലഭിക്കുന്നത് പ്രദേശത്തെ സൈനിക ബലാബലത്തില്‍ വ്യത്യാസം വരുത്തും. അതായത്, ഇസ്രായേലി സൈന്യത്തിന് നിലവിലുള്ള മേല്‍ക്കോയ്മ നഷ്ടപ്പെടും. അതായത്, സൗദിയുടെ കാര്യത്തിലും ഇസ്രായേല്‍ സമാനമായ നിലപാട് സ്വീകരിക്കാം. സൗദിയില്‍ നിന്നും എഫ്-35 യുദ്ധവിമാനം ഇസ്രായേലില്‍ എത്താന്‍ മിനുട്ടുകള്‍ മതിയാവും. അതിനാല്‍ തന്നെ പടിഞ്ഞാറന്‍ സൗദിയിലെ സൈനികതാവളങ്ങളില്‍ സൗദി ഈ വിമാനം സൂക്ഷിക്കരുതെന്ന നിലപാടും ഇസ്രായേല്‍ സ്വീകരിക്കുമെന്നാണ് ഏക്‌സിയോമിലെ റിപോര്‍ട്ട് പറയുന്നത്.

Next Story

RELATED STORIES

Share it