Sub Lead

ഫലസ്തീന്‍ സ്‌കൂള്‍ പൊളിക്കാനൊരുങ്ങി ഇസ്രായേല്‍: വിദ്യാലയം യൂറോപ്പ്യന്‍ യൂനിയന്റെ സഹായത്തില്‍ നിര്‍മിച്ചത്

45 പിഞ്ചു കുഞ്ഞുങ്ങള്‍ പഠനം നടത്തുന്ന ടുബാസ് വാദി അല്‍ മലീഹിലെ എലമെന്ററി സ്‌കൂളാണ് ജൂത രാഷ്ട്രം പൊളിക്കാനൊരുങ്ങുന്നത്

ഫലസ്തീന്‍ സ്‌കൂള്‍ പൊളിക്കാനൊരുങ്ങി ഇസ്രായേല്‍: വിദ്യാലയം യൂറോപ്പ്യന്‍ യൂനിയന്റെ സഹായത്തില്‍ നിര്‍മിച്ചത്
X

ജറുസലേം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളുടെ വാസസ്ഥലത്ത് യൂറോപ്പ്യന്‍ യൂനിയന്റെ സഹായത്തില്‍ നിര്‍മിച്ച സ്‌കൂള്‍ ഇസ്രായേല്‍ പൊളിക്കാനൊരുങ്ങുന്നു. 45 പിഞ്ചു കുഞ്ഞുങ്ങള്‍ പഠനം നടത്തുന്ന ടുബാസ് വാദി അല്‍ മലീഹിലെ എലമെന്ററി സ്‌കൂളാണ് ജൂത രാഷ്ട്രം പൊളിക്കാനൊരുങ്ങുന്നത്. 1700 ഓളം ബദവി അറബ് വംശജര്‍ താമസിക്കുന്ന അധിനിവിഷ്ട വെസ്റ്റ് ബാങ്ക് പ്രദേശമാണിത്. ഇവിടെ അനധികൃത ജൂത വീടുകളും സൈനിക പരിശീലന ക്യാംപുകളും സ്ഥാപിക്കാനാണ് ഇസ്രായേലിന്റെ പദ്ധതി. ഒസ്‌ലോ കരാര്‍ പ്രകാരം ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള സി കാറ്റഗറി പ്രദേശമാണിത്. ഇത്തരത്തില്‍ പ്രദേശത്തെ 17 ഓളം സ്‌കൂളുകള്‍ പൊളിക്കാനൊരുങ്ങുകയാണ് ഇസ്രായേല്‍ അധികൃതര്‍. നിര്‍മ്മാണ അനുമതിയില്ലാത്തതാണ് പൊളിക്കാന്‍ കരാണമായി പറയുന്നത്.


എന്നാല്‍ യൂറോപ്പ്യന്‍ യൂനിയന്റെ ധനസഹായത്തില്‍ ഫലസ്തീന്‍ അതോറിറ്റി പണികഴിപ്പിച്ച സകൂളുകളാണിവ. നാലാം ക്ലാസ് വരേയുള്ള പ്രസ്തുത സ്‌കൂള്‍ പൊളിച്ചു നീക്കിയാല്‍ ഐന്‍ അല്‍ ബൈദ്,തയാസിര്‍,ബര്‍ദാല എന്നീ പ്രദേശങ്ങളിലെ സ്‌കൂളുകളെ ആശ്രയിക്കേണ്ടിവരും. ഇവിടങ്ങളില്‍ എത്താന്‍ പിഞ്ചുകുട്ടികള്‍ക്ക് 15 കിലോമീറ്റര്‍ താണ്ടേണ്ടിയും വരും. ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും സൈനിക പരിശീലന ക്യാംപും ഫയറിങ് റേഞ്ചും പണികഴിപ്പിക്കാനുമായി ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ ഇസ്രായേല്‍ തുനിയുകയാണ്. ഇത്തരം കുടിയൊഴിപ്പിക്കല്‍ ശ്രമങ്ങള്‍ ഈയിടെ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ജൂത രാഷ്ട്രത്തിന്റെ ചെയ്തികള്‍ക്കെതിരേ പ്രതിഷേധിച്ച ഫലസ്തീനിയെ കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നതും പ്രതിഷേധത്തിനിടയാക്കി.യൂറോപ്യന്‍ യൂനിയന്‍ അടക്കം ലോക രാജ്യങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുമെന്ന് രക്ഷിതാക്കള്‍ ആവലാതിപ്പെടുകയാണ്.

Next Story

RELATED STORIES

Share it