Sub Lead

അഴിമതിക്കേസില്‍ പുതിയ അന്വേഷണം വേണം: നെതന്യാഹുവിനെ പൂട്ടാനുറച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി

ബെഞ്ചമിന്‍ നെതന്യാഹു അഴിമതി ആരോപണം നേരിടുന്ന, ജര്‍മ്മനിയില്‍ നിന്ന് ഇസ്രായേല്‍ അന്തര്‍വാഹിനി വാങ്ങിയ കേസില്‍ പുതിയ അന്വേഷണം നടത്തണമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രിയും ബ്ലൂ ആന്‍ഡ് വൈറ്റ് സഖ്യ നേതാവുമായ ബെന്നി ഗാന്റ്‌സ് ആവശ്യപ്പെട്ടിരിക്കുന്നത്.

അഴിമതിക്കേസില്‍ പുതിയ അന്വേഷണം വേണം: നെതന്യാഹുവിനെ പൂട്ടാനുറച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി
X

തെല്‍ അവീവ്: അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ പടയൊരുക്കവുമായി ഇസ്രായേല്‍ പ്രതിരോധമന്ത്രി. ബെഞ്ചമിന്‍ നെതന്യാഹു അഴിമതി ആരോപണം നേരിടുന്ന, ജര്‍മ്മനിയില്‍ നിന്ന് ഇസ്രായേല്‍ അന്തര്‍വാഹിനി വാങ്ങിയ കേസില്‍ പുതിയ അന്വേഷണം നടത്തണമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രിയും ബ്ലൂ ആന്‍ഡ് വൈറ്റ് സഖ്യ നേതാവുമായ ബെന്നി ഗാന്റ്‌സ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോടിക്കണക്കിന് ഷെക്കേല്‍ ചെലവഴിച്ച് ജര്‍മന്‍ കപ്പല്‍ നിര്‍മ്മാതാക്കളായ തൈസെന്‍ക്രൂപ്പില്‍ നിന്ന് അന്തര്‍വാഹിനികളും കപ്പലുകളും ഉള്‍പ്പെടെയുള്ള നാവിക കപ്പലുകള്‍ ഇസ്രായേല്‍ വാങ്ങിയതില്‍ വന്‍ അഴിമതി നടന്നെന്നാണ് ആരോപണം. ഇസ്രായേലിന്റെ അന്നത്തെ പ്രതിരോധ മന്ത്രിയുമായോ സൈനിക മേധാവിയുമായോ കൂടിയാലോചിക്കുകയോ അറിയിക്കുകയോ ചെയ്യാതെ നെതന്യാഹുവിന്റെ അനുമതിയോടെ രണ്ട് ഡോള്‍ഫിന്‍ ക്ലാസ് അന്തര്‍വാഹിനികളും രണ്ട് അന്തര്‍വാഹിനി യുദ്ധക്കപ്പലുകളും ജര്‍മ്മനി ഈജിപ്തിന് വിറ്റതും കേസ് 3000 എന്നറിയപ്പെടുന്ന ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

അതേസമയം, പ്രതിരോധ മന്ത്രിയുടെ പുതിയ നീക്കം സഖ്യ സര്‍ക്കാര്‍ ധാരണയുടെ പരിധിക്ക് പുറത്താണെന്ന് ആഭ്യന്തരമന്ത്രി അയ്‌ലെറ്റ് ഷെയ്ക്ക് ഗാന്റ്‌സിനോട് പറഞ്ഞതായി ഇസ്രായേല്‍ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. നീതിന്യായ മന്ത്രിയും വലതുപക്ഷ ന്യൂ ഹോപ്പ് പാര്‍ട്ടിയുടെ നേതാവുമായ ഗിദിയോന്‍ സഅറും ഗാന്റ്‌സിനെ വിമര്‍ശിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it