Sub Lead

ഹിസ്ബുല്ല ശക്തമായതായി ഇസ്രായേല്‍ കരുതുന്നു: ടോം ബാരക്ക്

ഹിസ്ബുല്ല ശക്തമായതായി ഇസ്രായേല്‍ കരുതുന്നു: ടോം ബാരക്ക്
X

ദുബൈ: ലബ്‌നാനിലെ ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനമായ ഹിസ്ബുല്ല കൂടുതല്‍ ശക്തമായെന്ന് ഇസ്രായേല്‍ വിശ്വസിക്കുന്നതായി യുഎസ് പ്രത്യേക പ്രതിനിധി ടോം ബാരക്ക്. ഇസ്രായേലും ലബ്‌നാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടും ഇസ്രായേല്‍ ലബ്‌നാനില്‍ ആക്രമണം നടത്തുന്നത് അതുകൊണ്ടാണെന്നും ടോം ബാരക്ക് ബ്ഹറൈനില്‍ പറഞ്ഞു. '' ബെക്കാ താഴ്‌വരയില്‍ ഹിസ്ബുല്ല ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഇസ്രായേല്‍ കരുതുന്നു. ഇക്കാര്യത്തില്‍ ലബ്‌നാന്‍ സര്‍ക്കാരും ഇസ്രായേലും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്. എന്താണ് സത്യമെന്ന് അറിയില്ല. ഞങ്ങള്‍ കാര്യങ്ങള്‍ പരിശോധിക്കുകയാണ്.''-ടോം ബാരക്ക് പറഞ്ഞു.

ഹിസ്ബുല്ലയെ നിരായുധീകരിക്കാനുള്ള ശ്രമങ്ങളുമായി യുഎസ് മുന്നോട്ടു പോവുന്നതിനിടെയാണ് ടോം ബാരക്കിന്റെ പ്രസ്താവന. പാശ്ചാത്യരുടെ വാക്കുകേട്ട് ആയുധം താഴെവയ്ക്കില്ലെന്ന് ഹിസ്ബുല്ല നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ആയുധങ്ങളും സര്‍ക്കാരിന്റെ കീഴിലാക്കുമെന്ന് ലബ്‌നാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നടപടികള്‍ സ്വീകരിക്കുന്നില്ല. ലബ്‌നാനും ഇസ്രായേലും നേരിട്ട് ചര്‍ച്ച നടത്തിയാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്നാണ് ടോം ബാരക്ക് പറയുന്നത്. എന്നാല്‍, ഇസ്രായേലുമായുള്ള ചര്‍ച്ചകള്‍ ഗുണം ചെയ്തില്ലെന്നാണ് ലബ്‌നാന്‍ സര്‍ക്കാരിന്റെ കാഴ്ച്ചപാട്.

Next Story

RELATED STORIES

Share it