Sub Lead

ഗസയിലെ വെടിനിര്‍ത്തല്‍: ഈജിപ്തിലെ ചര്‍ച്ചയിലേക്ക് കൂടുതല്‍ പ്രതിനിധി സംഘങ്ങള്‍

ഗസയിലെ വെടിനിര്‍ത്തല്‍: ഈജിപ്തിലെ ചര്‍ച്ചയിലേക്ക് കൂടുതല്‍ പ്രതിനിധി സംഘങ്ങള്‍
X

കെയ്‌റോ: ഗസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഈജിപ്തിലെ ശാം എല്‍ ശെയ്ഖ് നഗരത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിവിധ ഫലസ്തീനി ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളുടെ പ്രതിനിധി സംഘങ്ങളും പങ്കെടുക്കുന്നു. ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ്, പോപുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ എന്നീ സംഘടനകളുടെ പ്രതിനിധി സംഘടനകളാണ് ഈജിപ്തില്‍ എത്തിയത്. ഗസയില്‍ തടവിലുള്ള ജൂതത്തടവുകാരുടെ കൂടുതല്‍ വിവരങ്ങള്‍ അവര്‍ക്ക് നല്‍കാന്‍ സാധിക്കും. ഫലസ്തീനി ദേശീയകാഴ്ച്ചപാടിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ് സെക്രട്ടറി ജനറല്‍ സിയാദ് അല്‍ നഖാല പറഞ്ഞു. യുഎസ് മുന്നോട്ടുവച്ച ചില പോയിന്റുകളാണ് ചര്‍ച്ച ചെയ്യുക. '' ഗസയില്‍ കടുത്ത യുദ്ധമാണ് നടക്കുന്നത്. ഞങ്ങള്‍ കീഴടങ്ങില്ല. നയതന്ത്രപരമായ ചെറുത്തുനില്‍പ്പ് നടത്തേണ്ട ഘട്ടമായതിനാലാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.''-അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it