- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍
നാളെ ജയിലിലേക്ക് മടങ്ങാന്‍ ഇരിക്കെയാണ് തൂങ്ങിമരണം

ഇരിട്ടി: എന്‍ഡിഎഫ് പ്രവര്‍ത്തകനായ കണ്ണൂര്‍ ഇരിട്ടിയില്‍ സൈനുദ്ദീനെ(26) വെട്ടിക്കൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം പരോളിലിറങ്ങിയ പ്രതി തൂങ്ങിമരിച്ച നിലയില്‍. സിപിഎം പ്രവര്‍ത്തകനായ ഇരിട്ടി പയഞ്ചേരി വാഴക്കാടന്‍ വിനീഷി(32)നെയാണ് പയഞ്ചേരി മുക്ക് വായനശാല പ്രദേശത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരോള്‍ കാലാവധി കഴിഞ്ഞ് നാളെ ജയിലിലേക്ക് മടങ്ങാനിരിക്കെയായിരുന്നു തൂങ്ങിമരണം. പോലിസ് സ്ഥലത്തെത്തി മൃതദേഹം പരിശോധനകള്‍ക്കായി കൊണ്ടുപോയി.
2008 ജൂണ്‍ 23നാണ് ഇരിട്ടി കാക്കയങ്ങാട് ടൗണില്‍ ചിക്കന്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന എന്‍ഡിഎഫ് പ്രവര്‍ത്തകനായ സൈനുദ്ദീനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. കേസില്‍ 2014 മാര്‍ച്ചില്‍ എറണാകുളത്തെ പ്രത്യേക സിബിഐ കോടതി പ്രതികളെ ശിക്ഷിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നും കോടതി കണ്ടെത്തി. സിപിഎം പ്രവര്‍ത്തകരായ വിളക്കോട് ഊവപ്പള്ളി സ്വദേശികളുമായ നെല്ലിക്കാട്ട് വീട്ടില്‍ നിജില്‍(25), കുഞ്ഞിപ്പറമ്പില്‍ കെ പി ബിജു(34), പുതിയ പുരയ്ക്കല്‍ പി പി റിയാസ് (25), ഇരിട്ടി പയ്യാഞ്ചേരി വാഴക്കാടന്‍ വിനീഷ്(32), പാനോലില്‍ സുമേഷ് (29), ഒമ്പതാം പ്രതി പുത്തന്‍പുരയ്ക്കല്‍ ബഷീര്‍(45) എന്നിവരെയാണ് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ 2019 ആഗസ്റ്റില്‍ കേരള ഹൈക്കോടതിയും ശരിവച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















