Sub Lead

പശ്ചിമേഷ്യയില്‍ യുഎസ് സാന്നിധ്യത്തിന്റെ അന്ത്യത്തിന് തുടക്കമായെന്ന് ഇറാന്‍

ഇറാന്‍ വിപ്ലവഗാര്‍ഡ് വിഭാഗം മേധാവി ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന ഇറാന്‍ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ് സരീഫിന്റെ പരാമര്‍ശം.

പശ്ചിമേഷ്യയില്‍ യുഎസ് സാന്നിധ്യത്തിന്റെ അന്ത്യത്തിന് തുടക്കമായെന്ന് ഇറാന്‍
X

തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ യുഎസിന്റെ ദുഷിച്ച സാന്നിധ്യത്തിന്റെ അന്ത്യത്തിന് തുടക്കമായെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ്. ഇറാന്‍ വിപ്ലവഗാര്‍ഡ് വിഭാഗം മേധാവി ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന ഇറാന്‍ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ് സരീഫിന്റെ പരാമര്‍ശം.

സുലൈമാനിയുടെ മരണത്തില്‍ അനുശോചിക്കുന്ന ഇറാനിയന്‍ ജനക്കൂട്ടത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് യുഎസ് വിദേശകാര്യ സെക്രട്ടറിക്കെതിരേ നിശിതമ വിമര്‍ശനമാണ് സരീഫ് ഉയര്‍ത്തിയത്.നേരത്തേ, സുലൈമാനിയുടെ മരണം ആഘോഷിക്കുന്ന ഇറാഖികളെന്ന് അവകാശപ്പെട്ട് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

'24 മണിക്കൂര്‍ മുമ്പ്, ഒരു നയതന്ത്രജ്ഞനെന്ന നിലയില്‍ അഹങ്കാരിയായ ഒരു കോമാളി ഇറാഖിലെ നഗരങ്ങളില്‍ ആളുകള്‍ നൃത്തം ചെയ്യുന്നുവെന്ന് അവകാശപ്പെട്ടു- സരിഫ് ട്വീറ്റ് ചെയ്തു. ഇന്ന്, നമ്മുടെ അഭിമാനികളായ ലക്ഷക്കണക്കിന് ഇറാഖി സഹോദരീ സഹോദരന്മാര്‍ അവരുടെ മണ്ണില്‍ ഉടനീളം അവരുടെ പ്രതികരണം അറിയിക്കുകയാണ 'പശ്ചിമേഷ്യയില്‍ യുഎസിന്റെ മോശം സാന്നിധ്യത്തിന്റെ അവസാനത്തിന് തുടക്കമായെന്നും സരീഫ് ട്വീറ്റ് ചെയ്തു.

റെവല്യൂഷണറി ഗാര്‍ഡ്‌സ് കുഡ്‌സ് ഫോഴ്‌സിന്റെ തലവനായിരുന്ന സുലൈമാനിയുടെ കൊലപാതകത്തെ അപലപിച്ച് ആയിരങ്ങളാണ് ഇറാനില്‍ തെരുവിലിറങ്ങിയത്. ടെഹ്‌റാനും വാഷിങ്ടണും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കുന്നതാണ് സുലൈമാനിയുടെ അരും കൊല.

സുലൈമാനിയുടെ വധത്തിനു പ്രതികാരമായി ഇന്നലെ രാത്രി യുഎസ് എംബസിയേയും യുഎസ് സൈന്യം തങ്ങുന്ന വടക്കന്‍ ഇറാഖിലെ ബലാദ് സൈനിക താവളത്തേയും ലക്ഷ്യമിട്ട് വ്യോമാക്രമണം നടന്നിരുന്നു.

അതേസമയം, ഇറാന്‍ അമേരിക്കക്കാരെയോ അമേരിക്കന്‍ താല്‍പര്യങ്ങളേയോ ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it