- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേലിന് ലക്ഷ്യങ്ങളൊന്നും നേടാനായില്ല: ആയത്തുല്ല അലി ഖാംനഈ; ഹമാസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

തെഹ്‌റാന്‍: ഗസയില്‍ അധിനിവേശം നടത്തിയ ഇസ്രായേലിന് ലക്ഷ്യങ്ങളൊന്നും നേടാനായില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ഹമാസ് നേതാക്കളായ ഖലീല്‍ അല്‍ ഹയ്യ, മുഹമ്മദ് ദാര്‍വിഷ്, നിസാര്‍ അവാദല്ല എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ആയത്തുല്ല അലി ഖാംനഈ ഇക്കാര്യം പറഞ്ഞത്.
''നിങ്ങള്‍ സയണിസ്റ്റ് ഭരണകൂടത്തെ പരാജയപ്പെടുത്തി. അത് വാസ്തവത്തില്‍ അമേരിക്കയുടെ പരാജയമായിരുന്നു. ലക്ഷ്യങ്ങളൊന്നും നേടാന്‍ നിങ്ങള്‍ അവരെ അനുവദിച്ചില്ല. ഗസയ്‌ക്കെതിരായ അധിനിവേശത്തില്‍ ഫലസ്തീന്‍ പ്രതിരോധം ഇസ്രായേലിനെയും യുഎസിനെയും പരാജയപ്പെടുത്തി. വെടിനിര്‍ത്തല്‍ കരാര്‍ മഹത്തായ നേട്ടമാണ്. സര്‍വ്വശക്തനായ ദൈവം നിങ്ങള്‍ക്കും ഗസയിലെ ജനങ്ങള്‍ക്കും ബഹുമാനവും വിജയവും നല്‍കി. ചെറിയ കൂട്ടങ്ങള്‍ ദൈവത്തിന്റെ അനുമതിയോടെ വലിയ ഒരു കൂട്ടത്തെ മറികടന്നു എന്ന് വിശുദ്ധവാക്യത്തിലുണ്ട്. തിന്മയുടെ മേല്‍ നന്മയുടെ വിജയമാണ് ഉണ്ടായിരിക്കുന്നത്. ഗസയിലെ ജനങ്ങള്‍ ചെറുത്തുനില്‍പ്പിന് മനസ്സുള്ള എല്ലാവര്‍ക്കും ഒരു മാതൃകയായി മാറി. ഗസയ്‌ക്കെതിരായ ക്രൂരമായ അധിനിവേശം അവസാനിപ്പിക്കാനും ആയിരക്കണക്കിന് ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാനും ഇസ്രായേലിനെ നിര്‍ബന്ധിച്ച കരാര്‍ വലിയ നേട്ടമാണ്. ഗസയുടെ പുനര്‍നിര്‍മാണത്തിനൊപ്പം സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സൈനികപ്രവര്‍ത്തനങ്ങളും നിലവിലെ പാതയും തുടരണം. ശത്രുക്കള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് മുന്നണിയുടെ പ്രധാന അസമമായ ആയുധം വിശ്വാസമാണ്. ഈ വിശ്വാസം മൂലമാണ് ശത്രുക്കള്‍ ശക്തരാണെന്ന് ഇറാനും പ്രതിരോധപ്രസ്ഥാനങ്ങള്‍ക്കും തോന്നാത്തത്. ഫലസ്തീന്‍ വിഷയത്തില്‍ ഇറാന് ഒരു നിലപാടുണ്ട്. ഫലസ്തീന്‍ ഞങ്ങളുടെ പ്രധാന വിഷയമാണ്. ഫലസ്തീന്റെ വിജയം ഞങ്ങള്‍ക്ക് കാണണം. ഇസ്‌ലാമിക ലോകത്തിന് വേണ്ടി നിങ്ങള്‍ ഒരു ദിവസം അല്‍ ഖുദ്‌സ് പ്രശ്‌നം പരിഹരിക്കും. ആ ദിവസം തീര്‍ച്ചയായും വരും.'' -ആയത്തുല്ല അലി ഖാംനഈ പറഞ്ഞു.
ഗസയിലെയും വെസ്റ്റ്ബാങ്കിലെയും സംഭവവികാസങ്ങള്‍ നിസാര്‍ അവാദല്ല, ആയത്തുല്ല അലി ഖാംനഈയെ അറിയിച്ചു. നമ്മളെല്ലാവരും അഭിമാനിക്കുന്ന സമയത്താണ് ഇന്ന് അങ്ങയെ കാണാന്‍ വന്നതെന്ന് ഖലീല്‍ അല്‍ ഹയ്യ ആയത്തുല്ല അലി ഖാംനഈയോട് പറഞ്ഞു. തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ഹമാസ് നേതാക്കള്‍ ഇറാനിലെത്തിയിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















