Sub Lead

ഇസ്രായേലിന്റെ ആണവരഹസ്യങ്ങള്‍ ചോര്‍ത്തി ഇറാന്‍ (video)

ഇസ്രായേലിന്റെ ആണവരഹസ്യങ്ങള്‍ ചോര്‍ത്തി ഇറാന്‍ (video)
X

തെഹ്‌റാന്‍: ഇസ്രായേലിന്റെ ആണവരഹസ്യങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ട് ഇറാന്‍ മിലിട്ടറി ഇന്റലിജന്‍സ്. സയണിസ്റ്റ് ആണവപദ്ധതിയുമായി സഹകരിക്കുന്ന യുഎസ്-യൂറോപ്യന്‍ ശാസ്ത്രജ്ഞരുടെ പേരുവിവരങ്ങളും ചോര്‍ന്നു. ഇസ്രായേലികളെ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നും എല്ലാ വിവരങ്ങളും തെഹ്‌റാനില്‍ എത്താന്‍ മാസങ്ങള്‍ എടുത്തെന്നും ഇറാനി രഹസ്യാന്വേഷണ മന്ത്രി ഇസ്മാഈല്‍ ഖാതിബ് പറഞ്ഞു. പണത്തിന് വേണ്ടി ഇറാനുമായി സഹകരിക്കാന്‍ ഇസ്രായേലികള്‍ തയ്യാറാണെന്നും സ്വന്തം തൊഴിലാളികളുടെ ജീവിത നിലവാരത്തില്‍ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശ്രദ്ധപുലര്‍ത്തണമെന്നും മന്ത്രി പരിഹസിച്ചു.

ഇസ്രായേലിന്റെ പഴയകാല ആണവായുധങ്ങളെ കുറിച്ചും പുതിയ ആയുധങ്ങളെ കുറിച്ചുള്ള പദ്ധതികളും ചോര്‍ന്നിട്ടുണ്ട്. ആണവായുധ പദ്ധതിയില്‍ പങ്കെടുക്കുന്ന ഇസ്രായേലി വകുപ്പുകളെ കുറിച്ചും ഉദ്യോഗസ്ഥരെ കുറിച്ചുമുള്ള വിവരങ്ങളെല്ലാം ഇറാന് ലഭിച്ചു. ഓരോ ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും സീനിയര്‍ മാനേജര്‍മാരുടെയും വിവരങ്ങളും ചോര്‍ന്ന രേഖകളില്‍ ഉള്‍പ്പെടുന്നു. 189 സയണിസ്റ്റ് ആണവശാസ്ത്രജ്ഞരുടെ വിവരങ്ങള്‍ ഇറാന്‍ പ്രത്യേകം പഠിച്ചുവരുകയാണ്.

ഫലസ്തീന്‍ അധിനിവേശ പ്രദേശങ്ങളില്‍ ഇറാന് വലിയ ചാരശൃംഖലയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചോര്‍ന്ന വിവരങ്ങള്‍. തെല്‍അവീവില്‍ നിന്നും തെഹ്‌റാനില്‍ എത്തിയ ദശലക്ഷക്കണക്കിന് രേഖകളെ സുരക്ഷിത താവളത്തിലേക്ക് മാറ്റി. അവ പഠിക്കാന്‍ പ്രത്യേക ടീമും രൂപീകരിച്ചു. ജൂണ്‍ 12ന് ഇറാനെ ആക്രമിച്ച ഇസ്രായേലി എയര്‍ഫോഴ്‌സ് പൈലറ്റുമാരുടെയും കമാന്‍ഡര്‍മാരുടെയും ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെയും പേരുവിവരങ്ങള്‍ ഇറാന്‍ ആഗസ്റ്റില്‍ തന്നെ ചോര്‍ത്തിയെടുത്തു. അവരെല്ലാം എവിടെയാണ് താമസിക്കുന്നത് എന്നതടക്കമുള്ള വിവരങ്ങളാണ് ലഭിച്ചത്.

Next Story

RELATED STORIES

Share it