Sub Lead

ആണവ വികിരണ ചോര്‍ച്ചയില്ലെന്ന് ഇറാന്‍

ആണവ വികിരണ ചോര്‍ച്ചയില്ലെന്ന് ഇറാന്‍
X

തെഹ്‌റാന്‍: യുഎസ് ആക്രമിച്ച മൂന്നു ആണവനിലയങ്ങളില്‍ നിന്നും റേഡിയേഷന്‍ ചോര്‍ച്ചയില്ലെന്ന് ഇറാന്‍. ആക്രമണത്തിന് ശേഷം പ്രദേശത്തെ റേഡിയേഷന്‍ നില പരിശോധിച്ചെന്നും വികിരണചോര്‍ച്ചയില്ലെന്നും നാഷണല്‍ ന്യൂക്ലിയര്‍ സേഫ്റ്റി സിസ്റ്റംസ് സെന്റര്‍ അറിയിച്ചു. അതിനാല്‍, പ്രദേശവാസികളെ മാറ്റിപാര്‍പ്പിക്കേണ്ട കാര്യമില്ല. യുഎസ് ആക്രമണത്തെ ഇറാനിലെ ആണവോര്‍ജ ഏജന്‍സി അപലപിച്ചു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ നിരീക്ഷണത്തിലുള്ള കേന്ദ്രങ്ങളെയാണ് യുഎസ് ആക്രമിച്ചത്. ഇത് ആണവനിര്‍വ്യാപന കരാറിന്റെ ലംഘനമാണ്. സമാധാനത്തിനുള്ള ആഹ്വാനം ഇറാന്റെ സൈനിക ശേഷിയോടുള്ള ഭയമാണ് കാണിക്കുന്നതെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it