Sub Lead

ഇറാഖ്: കസ്റ്റഡിയിലുള്ള നേതാവിനെ മോചിപ്പിക്കാന്‍ ഗ്രീന്‍ സോണിലേക്ക് അതിക്രമിച്ചുകയറി സായുധസംഘം

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി പേരെ കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രാജ്യത്തെ പടിഞ്ഞാറന്‍ അന്‍ബര്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന സായുധസംഘത്തിന്റെ നേതാവ് കാസിം മുസ്‌ലിഹിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഇറാഖ്: കസ്റ്റഡിയിലുള്ള നേതാവിനെ മോചിപ്പിക്കാന്‍ ഗ്രീന്‍ സോണിലേക്ക് അതിക്രമിച്ചുകയറി സായുധസംഘം
X

ബഗ്ദാദ്: ഇറാഖിലെ പ്രത്യേക ഭീകരവിരുദ്ധ സേന കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മിലിഷ്യ നേതാവിനെ മോചിപ്പിക്കാന്‍ ഇറാന്‍ പിന്തുണയുള്ള ശിയാ സായുധസംഘം ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ചു കയറുകയും സൈനികരേയും പ്രധാന കെട്ടിടങ്ങളേയും വളഞ്ഞതായും റിപോര്‍ട്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി പേരെ കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രാജ്യത്തെ പടിഞ്ഞാറന്‍ അന്‍ബര്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന സായുധസംഘത്തിന്റെ നേതാവ് കാസിം മുസ്‌ലിഹിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ അറസ്റ്റില്‍ പ്രകോപിതരായ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സിന്റെ (പിഎംഎഫ്) കുടക്കീഴിലുള്ള ഇറാന്‍ പിന്തുണയുള്ള സായുധസംഘം ബഗ്ദാദിലേക്ക് ഇരച്ചുകയറുകയും അതീവ സുരക്ഷയുള്ള ഗ്രീന്‍ സോണില്‍ പരേഡ് നടത്തുകയും ചെയ്തു.

യുഎസ്, ബ്രിട്ടീഷ് എംബസികളും സര്‍ക്കാരിന്റെ തന്ത്രപ്രധാന കാര്യാലയങ്ങളും സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര മേഖലയിലാണ് സായുധസംഘം പരേഡ് നടത്തിയത്. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുടെ ഔദ്യോഗിക വസതി അവര്‍ വളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, മുസ്‌ലിഹ് ഇപ്പോഴും കസ്റ്റഡിയിലാണെന്നും ജോയിന്റ് ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി ഇദ്ദേഹത്തെ ഇപ്പോഴും ചോദ്യം ചെയ്തുവരികയാണെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. സൈന്യം തലസ്ഥാനത്തുടനീളം ടാങ്കുകളും സേനയെയും വിന്യസിക്കുന്നത് തുടരുകയാണ്.

Next Story

RELATED STORIES

Share it