Sub Lead

ഇറാന്‍-അസര്‍ബൈജാന്‍: സമീപകാല സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ എന്താണ്?

സഖ്യകക്ഷികളായ തുര്‍ക്കിക്കും പാകിസ്താനുമൊപ്പം അസര്‍ബൈജാന്‍ സംയുക്ത സൈനിക അഭ്യാസങ്ങള്‍ നടത്തിയതിന് ഒക്ടോബര്‍ ആദ്യം മുതല്‍ കോക്കസസ് അതിര്‍ത്തിയില്‍ വന്‍ തോതിലുള്ള സൈനിക അഭ്യാസങ്ങള്‍ നടത്തിയാണ് ഇറാന്‍ മറുപടി നല്‍കിയത്.

ഇറാന്‍-അസര്‍ബൈജാന്‍: സമീപകാല സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ എന്താണ്?
X

700 കിലോമീറ്റര്‍ (430 മൈല്‍) അതിര്‍ത്തി പങ്കിടുന്ന ഇറാനും അസര്‍ബൈജാനുമിടയില്‍ അടുത്തിടെ സംഘര്‍ഷം മൂര്‍ച്ഛിക്കുകയാണ്. ഇറാന്‍ പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യമാണെങ്കില്‍ ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ച് കിടക്കുന്ന കാസ്പിയന്‍ കടലും കോക്കസസ് പര്‍വ്വത നിരകള്‍ അതിരുന്ന മുന്‍ സോവിയറ്റ് റിപബ്ലിക്കിന്റെ ഭാഗമായിരുന്ന രാജ്യമാണ് അസര്‍ബൈജാന്‍.

സഖ്യകക്ഷികളായ തുര്‍ക്കിക്കും പാകിസ്താനുമൊപ്പം അസര്‍ബൈജാന്‍ സംയുക്ത സൈനിക അഭ്യാസങ്ങള്‍ നടത്തിയതിന് ഒക്ടോബര്‍ ആദ്യം മുതല്‍ കോക്കസസ് അതിര്‍ത്തിയില്‍ വന്‍ തോതിലുള്ള സൈനിക അഭ്യാസങ്ങള്‍ നടത്തിയാണ് ഇറാന്‍ മറുപടി നല്‍കിയത്.

അസര്‍ബൈജാന്‍ മണ്ണില്‍ ഇസ്രായേലി സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയായിരുന്നു ഇറാന്റെ ഈ സൈനികാഭ്യാസം. കഴിഞ്ഞ വര്‍ഷം നടന്ന നാഗോര്‍ണോ-കറാബാക്ക് യുദ്ധത്തില്‍ അസര്‍ബൈജാന്‍ ഇസ്രായേലി 'കാമികേസ്' ഡ്രോണുകളെ യുദ്ധക്കളത്തില്‍ വിന്യസിച്ചതായി ആരോപണമുയര്‍ന്നിരുന്നു.

അതേസമയം, തുര്‍ക്കി ബാക്കുവിന് ആയുധവും സാങ്കേതിക സഹായവും നല്‍കിയതു അര്‍മേനിയയ്‌ക്കെതിരായ രാജ്യത്തിന്റെ സൈനിക വിജയത്തില്‍ നിര്‍ണായകമായി. അസര്‍ബൈജാനും ഇറാനും തമ്മിലുള്ള നിലവിലെ സംഘര്‍ഷം ഇതുവരെ അവരുടെ വാക്ക് പോരിലും അതിര്‍ത്തികളിലെ സൈനിക അഭ്യാസങ്ങളിലേക്കും മാത്രമായി ഒതുങ്ങി നില്‍ക്കുകയാണെങ്കിലും ഇത് ഒരു സമഗ്ര സംഘട്ടനത്തിലേക്ക് നീങ്ങുമെന്ന ആശങ്ക പരക്കെയുണ്ട്.

വടക്കന്‍ ഇറാനിലും, തെക്കന്‍ അസര്‍ബൈജാന്‍ അതിര്‍ത്തിയിലും ഇറാനിലെ ഏറ്റവും വലിയ ന്യൂനപക്ഷമായി കണക്കാക്കപ്പെടുന്ന അസെറി ജനസംഖ്യ ഗണ്യമായി തോതിലുണ്ട്. അതായത് സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ തര്‍ക്കത്തിന്റെ പ്രധാന കാരണം എന്താണ്

നാഗോര്‍ണോ-കറാബക്ക്

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങളില്‍ ഭൂരിഭാഗവും രൂപം കൊണ്ടത് കഴിഞ്ഞ വര്‍ഷം അസര്‍ബൈജാനും അര്‍മേനിയയും തമ്മില്‍ നാഗോര്‍നോ-കറാബാക്കില്‍ നടന്ന യുദ്ധത്തിലാണ്.2020ലെ യുദ്ധത്തിന് മുമ്പ് ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി അര്‍മേനിയന്‍ സൈന്യം കൈവശപ്പെടുത്തിയിരുന്ന അസര്‍ബൈജാനിലെ തര്‍ക്കപ്രദേശമാണ് നാഗോര്‍ണോ കറാബാക്ക്.


1990കളിലാണ് ഈ പ്രദേശം അസര്‍ബൈജാനില്‍ നിന്ന് വേറിട്ട് പോയത്. എന്നാല്‍, ലോകരാജ്യങ്ങള്‍ ഇതുവരെ ഇതംഗീകരിച്ചിട്ടില്ല. അര്‍മേനിയന്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള വിഘടനവാദികളായ അര്‍മേനിയക്കാര്‍ അസര്‍ബൈജാനില്‍ നിന്ന് പിരിഞ്ഞ് അര്‍മേനിയയുടെ ഭാഗമാകാന്‍ ഏറെക്കാലമായി ശ്രമിച്ചുവെങ്കിലും കഴിഞ്ഞ വര്‍ഷത്തെ യുദ്ധത്തില്‍ ദയനീയമായി പരാജയപ്പെട്ടു. 44 ദിവസത്തെ യുദ്ധത്തിന് ശേഷം, റഷ്യന്‍ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തലിന് ശേഷം 1991-94 കാലഘട്ടത്തില്‍ 30,000 ആളുകള്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ നാഗോര്‍ണോ-കറാബാക്കും സമീപ പ്രദേശങ്ങളിലും തങ്ങള്‍ വീണ്ടെടുത്തതായി


അസര്‍ബൈജാന്‍ വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന ഇറാന്‍ ഈ സംഘര്‍ഷങ്ങളില്‍ നിശബ്ദത പാലിക്കുകയായിരുന്നു. പക്ഷേ പരമ്പരാഗതമായി അര്‍മേനിയയുടെ സഖ്യകക്ഷിയായിരുന്നിട്ടും തര്‍ക്കപ്രദേശം അസര്‍ബൈജാനി പ്രദേശമാണെന്ന് അവസാനം ഇറാന്‍ അംഗീകരിച്ചു.


സൈനിക അഭ്യാസങ്ങള്‍

സെപ്റ്റംബര്‍ 12ന് അസര്‍ബൈജാന്‍ തുര്‍ക്കിയും പാകിസ്താനും സംയുക്തമായി സൈനിക അഭ്യാസങ്ങള്‍ സംഘടിപ്പിച്ചു. ഇത് തെഹ്‌റാനെ കൂടുതല്‍ പ്രകോപിപ്പിച്ചു.


'ത്രീ ബ്രദേഴ്‌സ് 2021' എന്ന് വിളിക്കപ്പെട്ട ത്രിരാഷ്ട്ര അഭ്യാസം, കാസ്പിയന്‍ കടലിന്റെ നിയമപരമായ അവസ്ഥ സംബന്ധിച്ച കണ്‍വെന്‍ഷന്റെ വ്യവസ്ഥകള്‍ ലംഘിച്ചെന്നായിരുന്നു ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം. ഈ കരാര്‍ പ്രകാരം അസര്‍ബൈജാന്‍, ഇറാന്‍, കസാക്കിസ്ഥാന്‍, റഷ്യന്‍ ഫെഡറേഷന്‍, തുര്‍ക്ക്‌മെനിസ്താന്‍ എന്നിവയുടേതല്ലാത്ത സായുധസേനയെ കാസ്പിയന്‍ കടലിലെ സാന്നിധ്യത്തില്‍നിന്ന് നിരോധിച്ചിരിക്കുന്നു. ഇറാന്‍ ഇതുവരെ അത് അംഗീകരിക്കാത്തതിനാല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടില്ല


നിലവിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയും ഭീകരവിരുദ്ധ സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു 'ത്രീ ബ്രദേഴ്‌സ് 2021'ന്റെ ലക്ഷ്യം. അര്‍മേനിയയ്‌ക്കെതിരായ 44 ദിവസത്തെ യുദ്ധത്തില്‍ അസര്‍ബൈജാനിലേക്ക് തുര്‍ക്കിയുടെയും പാകിസ്താന്റെയും പിന്തുണ ലഭിച്ചതായി പരിശീലനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍, അസര്‍ബൈജാനിലെ പ്രത്യേക സേനയുടെ കമാന്‍ഡര്‍ ലെഫ്.ജനറല്‍ ഹിക്മത്ത് മിര്‍സയേവ സമ്മതിച്ചിരുന്നു.


വ്യാപാര സുരക്ഷ

സൈനികാഭ്യാസം ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, 2020ലെ യുദ്ധത്തെ തുടര്‍ന്ന് അസര്‍ബൈജാന്‍ പിടിച്ചെടുത്ത മുമ്പ് അര്‍മേനിയയെയും ഇറാനെയും ബന്ധിപ്പിക്കുന്ന ഒരു റോഡ് ഉപയോഗിച്ച് അസര്‍ബൈജാന്‍ ഇറാനിയന്‍ ട്രക്കുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു.


റഷ്യയിലേക്കും പടിഞ്ഞാറന്‍ ഏഷ്യയിലേക്കും നിയന്ത്രണങ്ങളില്ലാതെ ഇറാന്‍ മുമ്പ് ഈ വഴി ഉപയോഗിച്ചിരുന്നു. പുതിയ നിയന്ത്രണങ്ങളില്‍ ഇറാനിയന്‍ ഡ്രൈവര്‍മാര്‍ക്കുള്ള ചെക്ക്‌പോസ്റ്റുകളും റോഡ് നികുതിയും രണ്ട് െ്രെഡവര്‍മാരെ തടഞ്ഞുവെച്ചതും ഉള്‍പ്പെടുന്നു. പ്രദേശത്തെ ഗതാഗതത്തിന്റെ സ്വതന്ത്രമായ ഒഴുക്ക് സംരക്ഷിക്കുന്ന റഷ്യന്‍ മധ്യസ്ഥതയിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണിത്.

2020ലെ യുദ്ധത്തിന് മുമ്പ് ഇറാനിയന്‍ ട്രക്കുകള്‍ കറാബാക്കിലേക്ക് 'അനധികൃതമായി' പ്രവേശിക്കുന്നുണ്ടെന്ന് അസര്‍ബൈജാനി പ്രസിഡന്റ് ഇല്‍ഹാം അലിയേവ് ഈയിടെ തുര്‍ക്കി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടിരുന്നു.


ആഗസ്ത് 11നും സെപ്റ്റംബര്‍ 11നും ഇടയില്‍ 60 ഓളം ഇറാനിയന്‍ ട്രക്കുകള്‍ അസര്‍ബൈജാനിലെ കറാബഖ് മേഖലയിലേക്ക് അനുമതിയില്ലാതെ പ്രവേശിച്ചുവെന്നും പുതിയ നിയന്ത്രണങ്ങള്‍ ആ ലംഘനത്തിനുള്ള പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍ കറാബാക്കിലേക്ക് അയക്കുന്ന ട്രക്കുകളുടെ വരവ് അവസാനിപ്പിക്കാന്‍ തങ്ങള്‍ അസര്‍ബൈജാനി ദേശത്തിലൂടെ കടന്നുപോകുന്ന റോഡ് നിയന്ത്രിക്കാന്‍ തുടങ്ങിയതായും അസര്‍ബൈജാനി പ്രദേശത്തേക്ക് പ്രവേശിക്കുമ്പോള്‍ അവര്‍ നികുതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, തന്ത്രപ്രധാനമായ സ്യൂനിക് പ്രവിശ്യ അസര്‍ബൈജാന് വിട്ടുകൊടുക്കാന്‍ അര്‍മേനിയ ഉദ്ദേശിക്കുന്നുവെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടു.

അര്‍മേനിയയുടെ തെക്കേ അറ്റത്തെ പ്രവിശ്യയായ സ്യൂനിക്ക് പടിഞ്ഞാറന്‍ അസര്‍ബൈജാനിലെ നഖ്ചിവന്‍ ഓട്ടോണമസ് റിപ്പബ്ലിക്കിനും ഇറാനും ഇടയിലാണ് സ്ഥിതി ചെയ്യുന്നു. ഇത് ഇറാനുമായുള്ള അര്‍മേനിയന്‍ അതിര്‍ത്തിയാണ്.

2020ലെ ധാരണ പ്രകാരം അസര്‍ബൈജാനിന് സ്യൂനിക്ക് വഴി നഖ്ചിവാനെ ബാക്കിയുള്ള അസര്‍ബൈജാനുമായി ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ബാക്കുവിന് 'ഈ പദ്ധതിയില്‍ തൃപ്തിയില്ല' എന്ന് ഇറാനിയന്‍ ഗവേഷകന്‍ ഫര്‍ദിന്‍ എഫ്‌തേഖരി പറയുന്നു. ബാക്കു 'സ്യൂനിക് പ്രവിശ്യ മുഴുവന്‍ പിടിച്ചെടുക്കാനുള്ള ഒരു മഹത്തായ ലക്ഷ്യം നിലനിര്‍ത്തുന്നു, ഇത് ഇറാനെ പ്രതികൂല ഭൗമരാഷ്ട്രീയ സ്ഥാനത്ത് എത്തിക്കും' എന്നാണ് ഇറാനിയന്‍ ഗവേഷകനായ ഫര്‍ദിന്‍ എഫ്‌തെഖാരി വാദിക്കുന്നത്.

അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ ഇറാന് അര്‍മേനിയയുമായുള്ള ബന്ധം നഷ്ടപ്പെടുകയും ഈ മേഖലയിലേക്കുള്ള സൗകര്യപ്രദമായ എത്തിച്ചേരല്‍ നഷ്ടപ്പെടുകയും ചെയ്യും, മറുവശത്ത്, അസര്‍ബൈജാനുമായി അതിര്‍ത്തി പങ്കിടാത്ത തുര്‍ക്കി, ഇറാന്റെ അര്‍മേനിയയിലേക്കുള്ള പ്രവേശനം ഇല്ലാതാക്കിക്കൊണ്ട് അസര്‍ബൈജാനുമായി നേരിട്ട് ബന്ധം സൃഷ്ടിക്കാന്‍ പണ്ടേ ശ്രമിച്ചിരുന്നുവെന്ന് ഇറാനിയന്‍അമേരിക്കന്‍ പണ്ഡിതനും മുന്‍ നയതന്ത്രജ്ഞയുമായ ഷിറീന്‍ ഹണ്ടര്‍ പറയുന്നു.

'അസര്‍ബൈജാനിലേക്കും അവിടെ നിന്ന് വടക്കന്‍ ഇറാനിലേക്കും മധ്യേഷ്യയിലേക്കും ഒരു ലാന്‍ഡ് റൂട്ട് ലഭിക്കാന്‍ തുര്‍ക്കി വളരെക്കാലമായി ആഗ്രഹിക്കുന്നു,' ഹണ്ടര്‍ പറയുന്നു. 'അര്‍മേനിയയിലേക്കുള്ള ഇറാന്റെ പ്രവേശനം ഇല്ലാതാക്കിക്കൊണ്ട് അസര്‍ബൈജാന്‍ റിപ്പബ്ലിക്കുമായി നേരിട്ട് ബന്ധം സ്ഥാപിക്കുക എന്ന ദീര്‍ഘകാല അഭിലാഷം തുര്‍ക്കി മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിക്കുകയാണെങ്കില്‍ ഇറാനും അസര്‍ബൈജാനുമിടയിലെ സംഘര്‍ഷ സാധ്യത വര്‍ധിക്കുമെന്നും അവര്‍ പറയുന്നു.

അസര്‍ബൈജാനില്‍ ഇസ്രായേലി സൈനിക സാന്നിധ്യം

ഇറാന്റെ ശത്രുപട്ടികയിലുള്ള ഇസ്രായേല്‍, നാഗോര്‍നോ-കറാബക്ക് സംഘര്‍ഷത്തില്‍ അസര്‍ബൈജാനെ പിന്തുണച്ചവരില്‍ പ്രധാനിയാണ്. റഷ്യ കഴിഞ്ഞാല്‍ ബാക്കുവിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ വിതരണക്കാരന്‍ കൂടിയാണിത്. സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അഭിപ്രായത്തില്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അസര്‍ബൈജാനില്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്നതില്‍ ഇസ്രായേലാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 2006 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 825 മില്യണ്‍ ഡോളര്‍ ആയുധങ്ങളാണ് ബാക്കു ഇസ്രായേലില്‍നിന്നു വാങ്ങിക്കൂട്ടിയത്.


ഒക്ടോബര്‍ 6ന് ഇറാനിലെ ഉന്നത നയതന്ത്രജ്ഞന്‍ കോക്കസസ് മേഖലയിലെ ഇസ്രായേല്‍ സാന്നിധ്യം സംബന്ധിച്ച് ഗുരുതര ആശങ്ക പ്രകടിപ്പിച്ചിരുന്നു. കോക്കസസിലെ ഭൗമ രാഷ്ട്രീയ മാറ്റവും ഭൂപട മാറ്റവും തീര്‍ച്ചയായും തങ്ങള്‍ സഹിക്കില്ലെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയന്‍ മോസ്‌കോയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈ മേഖലയില്‍ തീവ്രവാദികളുടേയും സയണിസ്റ്റുകളുടേയും സാന്നിധ്യത്തെക്കുറിച്ച് തങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ട്.

എന്നിരുന്നാലും, ഇറാനിയന്‍ അതിര്‍ത്തികള്‍ക്ക് സമീപം ഇസ്രായേല്‍ സൈനിക സാന്നിധ്യമുണ്ടെന്ന അവകാശവാദങ്ങള്‍ ബാക്കു നിഷേധിക്കുകയാണ്.

ത്രിരാഷ്ട്ര അഭ്യാസങ്ങള്‍ക്ക് ശേഷം, അസര്‍ബൈജാന്റെ പോള്‍ഡാഷ്, ജോള്‍ഫ അതിര്‍ത്തി കടക്കലിനു സമീപം ഇറാന്‍ സ്വന്തം സൈനിക അഭ്യാസങ്ങള്‍ ആരംഭിച്ചു. പരിശീലനങ്ങളില്‍ കവചിത വാഹനങ്ങളും പീരങ്കി യൂണിറ്റുകളും ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടുന്നു.


ഇറാനിയന്‍ അഭ്യാസങ്ങളില്‍ അസര്‍ബൈജാന്‍ പ്രസിഡന്റ് അലിയേവ് ആശ്ചര്യപ്പെട്ടു. 'ഇത് വളരെ ആശ്ചര്യകരമായ ഒരു സംഭവമാണ്. ഓരോ രാജ്യത്തിനും സ്വന്തം പ്രദേശത്ത് ഏത് സൈനിക അഭ്യാസവും നടത്താന്‍ കഴിയും. അത് അവരുടെ പരമാധികാര അവകാശമാണ്. പക്ഷേ ഇപ്പോള്‍ എന്തുകൊണ്ടാണ് നമ്മുടെ അതിര്‍ത്തിയില്‍ അഭ്യാസം നടത്തുന്നതെന്നും പ്രസിഡന്റ് അനഡോലു വാര്‍ത്താ ഏജന്‍സിയോട് ചോദിച്ചു. അതിനിടയില്‍, ഇറാന്‍ വിദേശകാര്യമന്ത്രി തന്റെ രാജ്യത്തിനകത്ത് സൈനിക അഭ്യാസങ്ങള്‍ നടത്താനുള്ള അവകാശത്തെ ന്യായീകരിച്ചിരുന്നു.

ഇറാനിയന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സാന്നിധ്യമുണ്ടെന്ന് പരാമര്‍ശിച്ചുകൊണ്ട്, സിയോനിസ്റ്റ് ഭരണകൂടത്തിന്റെ ദേശീയ സുരക്ഷയ്‌ക്കെതിരായ പ്രവര്‍ത്തനം ഇറാന്‍ സഹിക്കില്ലെന്നും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇറാനിയന്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വംശീയ വശം: വടക്കന്‍ ഇറാനിലെ അസേരി ന്യൂനപക്ഷം

വടക്കന്‍ ഇറാനിലെ അസെറി ജനസംഖ്യയില്‍ അസര്‍ബൈജാന്റെ വിജയങ്ങളുടെയും പ്രാദേശിക കൂട്ടുകെട്ടുകളുടെയും സ്വാധീനത്തെക്കുറിച്ച് തെഹ്‌റാന് ചെറുതല്ലാത്ത ഭയമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായി കണക്കാക്കപ്പെടുന്ന അസെറികള്‍ ഈ മേഖലയിലാണ് വസിക്കുന്നത്.


വടക്കന്‍ ഇറാനിലെ അസെരികള്‍ നാഗോര്‍നോ-കറാബക്ക് സംഘര്‍ഷത്തില്‍ അസര്‍ബൈജാന്‍ വിജയിച്ചതിനെ തുടര്‍ന്ന് പൊതു ആഘോഷങ്ങള്‍ നടത്തുകയും യുദ്ധത്തെ തുടര്‍ന്ന് ഇറാനിയന്‍അര്‍മേനിയന്‍ അതിര്‍ത്തികള്‍ അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.


Next Story

RELATED STORIES

Share it