ഐപിഎല്‍: കൊല്‍ക്കത്തയെ തോല്‍പ്പിച്ച് മുംബൈയ്ക്ക് ആദ്യ ജയം

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. ഇന്ന് ആദ്യ മല്‍സരത്തിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് 49 റണ്‍സിന് മുംബൈ തോല്‍പ്പിച്ചത്. മുംബൈ ഉയര്‍ത്തിയ 195 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സ്(33), ദിനേശ് കാര്‍ത്തിക്ക്(30), നിതീഷ് റാണ(24) എന്നിവര്‍ മാത്രമാണ് കൊല്‍ക്കത്താ നിരയില്‍ പിടിച്ചുനിന്നത്. മോര്‍ഗാന്‍ 16 റണ്‍സെടുത്തു. മുംബൈ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന് പ്രകടനമാണ് അവര്‍ക്ക് വിജയമൊരുക്കിയത്. മുംബൈയ്ക്കു വേണ്ടി ബോള്‍ട്ട്, പാറ്റിന്‍സണ്‍, ബുംറ, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മയുടെ അര്‍ധശതകത്തെ കൂട്ടുപിടിച്ച് നിശ്ചിത ഓവറില്‍ മുംബൈ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. 54 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളുടെയും ആറ് സിക്‌സറുകളുടെയും മികവിലാണ് രോഹിത്ത് 80 റണ്‍സെടുത്തത്. രോഹിത്തിന് തുണയായി സൂര്യ കുമാര്‍ യാദവ് 28 പന്തില്‍ നിന്ന് 47 റണ്‍സെടുത്തു. തിവാരി 21 ഉം പൊള്ളാര്‍ഡ് 13 ഉം റണ്‍സെടുത്തു.
IPL 2020: Mumbai Indians beats Kolkata Knight Riders by 49 runs
RELATED STORIES
ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര്‍ കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMTഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് സിപിഎം നേതാവ്; ഇഡി ഓഫിസില്‍ കേരളാ...
20 Sep 2023 1:15 PM GMTനയതന്ത്ര സ്വര്‍ണക്കടത്ത്: ഒളിവിലായിരുന്ന പ്രതി രതീഷിനെ അറസ്റ്റ് ചെയ്തു
20 Sep 2023 12:14 PM GMT