Sub Lead

എഫ്സിആര്‍എ നിയമ ഭേദഗതി: അന്താരാഷ്ട്ര നിയമങ്ങളുമായി പൊരുത്തമില്ല; നിയമം നടപ്പാക്കരുതെന്ന് ഇന്ത്യയോട് അന്താരാഷ്ട്ര ജൂറിസ്റ്റ് കമ്മീഷന്‍

എഫ്സിആര്‍എ നിയമ ഭേദഗതി: അന്താരാഷ്ട്ര നിയമങ്ങളുമായി പൊരുത്തമില്ല; നിയമം നടപ്പാക്കരുതെന്ന് ഇന്ത്യയോട് അന്താരാഷ്ട്ര ജൂറിസ്റ്റ് കമ്മീഷന്‍
X

ജനീവ: എഫ്സിആര്‍എ നിയമ ഭേദഗതി ബില്‍ വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന് അന്താരാഷ്ട്ര ജൂറിസ്റ്റ് കമ്മീഷന്‍. വിദേശസംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്‍ അന്താരാഷ്ട്ര നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്നും അത് പൗരവകാശ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നും അന്താരാഷ്ട്ര ജൂറിസ്റ്റ് കമ്മീഷന്‍ വ്യക്തമാക്കി.

സാര്‍വദേശീയ തലത്തിലുള്ള ഇന്ത്യയുടെ നിയമപരമായ ബാധ്യതകള്‍ നിറവേറ്റുന്നതിലും സംഘടിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും സമ്മേളിക്കാനുമുള്ള അവകാശത്തെ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാ വ്യവസ്ഥകള്‍ പാലിക്കുന്നതിലും പുതിയ നിയമം പരാജയപ്പെട്ടു. മനുഷ്യാവകാശ സംരക്ഷകരുടെയും മറ്റ് പൗരവകാശ പ്രവര്‍ത്തരുടെയും പ്രവര്‍ത്തനങ്ങളില്‍ നിയമം അനിയന്ത്രിതവും അസാധാരണവുമായ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നും അന്താരാഷ്ട്ര ജൂറിസ്റ്റ് കമ്മീഷന്‍ നിരീക്ഷിച്ചു.

വിദേശ ധനസഹായം ലഭിക്കുന്ന എന്‍ജിഒകളുടെ ചെലവ് 50 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറച്ചിരിക്കുകയാണ്. ഇതിലൂടെ ചെറുകിട വ്യവസായികളെയും പൊതുപ്രവര്‍ത്തകരെയും വിദേശ ധനസഹായത്തിലേക്കുള്ള പ്രവേശനം തടയുഞ്ഞിരിക്കുകയാണ്. അതിനാല്‍ അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ എഫ്സിആര്‍എ 2020 ലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ഐസിജെ ഇന്ത്യന്‍ അധികാരികളോട് ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it