Sub Lead

മിശ്രവിവാഹം ജാതി-മത സംഘര്‍ഷങ്ങള്‍ കുറയ്ക്കുമെന്ന് സുപ്രിംകോടതി

മിശ്രവിവാഹം ജാതി-മത സംഘര്‍ഷങ്ങള്‍ കുറയ്ക്കുമെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: മിശ്രവിവാഹത്തിലൂടെ ജാതി-മത സംഘര്‍ഷങ്ങള്‍ ഒരുപരിധി വരെ കുറയ്ക്കാനാവുമെന്ന് സുപ്രിംകോടതി. ബെംഗളൂരു സ്വദേശിനിയായ കോളജ് അധ്യാപികയുടെ കേസില്‍ വിധി പറയുന്നതിനിടെ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. എംബിഎ ബിരുദധാരിയായ അധ്യാപികയും ഇതര ജാതിയില്‍പെട്ട എംടെക്കുകാരനായ അധ്യാപകനും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പോലിസുകാര്‍ യുവതിയെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

വിദ്യാസമ്പന്നരായ യുവതലമുറ ജാതിയും മതവും മാറിയുള്ള വിവാഹങ്ങളില്‍ അസ്വാഭാവികത കാണുന്നില്ല. അവരെ സഹായിക്കാന്‍ കോടതികള്‍ സന്നദ്ധമാണെന്നും സുപ്രിംകോടതി വിധിന്യായത്തില്‍ പറഞ്ഞു. വിദ്യാസമ്പന്നരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ജാതിക്കും മതത്തിനും അതീതമായി ജീവിതപങ്കാളികളെ തിരഞ്ഞെടുക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യത ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമായി പ്രഖ്യാപിച്ച ഹാദിയ കേസ് ഉള്‍പ്പെടെയുള്ളവ ജസ്റ്റിസ് ഹൃഷികേശ് റോയ് അടങ്ങുന്ന ബെഞ്ച് പരാമര്‍ശിച്ചു.

ദമ്പതികള്‍ക്കെതിരായ കേസ് റദ്ദാക്കിയ കോടതി പോലിസിനെ വിമര്‍ശിക്കുകയും എട്ടാഴ്ചക്കകം പോലിസിന് ഇത്തരം കേസുകള്‍ കൈകകാര്യം ചെയ്യാന്‍ മികച്ച പരിശീലനം നല്‍കണമെന്നും ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it