Sub Lead

ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം നടിച്ച് പീഡിപ്പിച്ചെന്ന്; യുവാവും സുഹൃത്തും അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം നടിച്ച് പീഡിപ്പിച്ചെന്ന്; യുവാവും സുഹൃത്തും അറസ്റ്റില്‍
X

കോട്ടക്കല്‍: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവും സുഹൃത്തും അറസ്റ്റില്‍. തൃശൂര്‍ കേച്ചേരി നാലകത്ത് പൊടുവിങ്ങല്‍ അമല്‍ (21), സുഹൃത്തായ മലപ്പുറം മുണ്ടുപറമ്പ് പുല്ലാണി മുബഷീര്‍ എന്നിവരെയാണ് കോട്ടക്കല്‍ പോലിസ് പിടികൂടിയത്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട അമല്‍ പെണ്‍കുട്ടിയുടെ സ്‌നേഹം പിടിച്ചുപറ്റിയ ശേഷം 2023 മാര്‍ച്ച് മുതല്‍ ചാറ്റ് ചെയ്ത് നഗ്‌നവീഡിയോകള്‍ അയച്ചുകൊടുക്കുകയും മരിക്കുമെന്ന് ഭീഷണിപ്പെടുത്തി നഗ്‌ന വീഡിയോകള്‍ ചെയ്യിപ്പിച്ചു. നഗ്‌നവീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കോട്ടക്കല്‍ സിനിമ തിയേറ്റര്‍, പെണ്‍കുട്ടിയുടെ വീട്, കോട്ടക്കല്‍, കക്കാടംപൊയില്‍ എന്നിവിടങ്ങളില്‍വെച്ച് ബലാത്സംഗം ചെയ്യുകയും പ്രകൃതിവിരുദ്ധ പീഡനം നടത്തുകയും ചെയ്തതായാണ് കേസ്. വിവാഹം കഴിക്കാമെന്ന് പ്രലോഭനം നടത്തിയാണ് പെണ്‍കുട്ടിയെ കൂടെനിര്‍ത്തിയിരുന്നത്. അമലിനെ പരപ്പനങ്ങാടിവെച്ചും മുബശ്ശിറിനെ ഇരുമ്പുഴിയില്‍ വെച്ചുമാണ് പിടികൂടിയത്.

Next Story

RELATED STORIES

Share it