Sub Lead

പുഷ്പയായി അരവിന്ദ് കെജ്‌രിവാള്‍; പോസ്റ്റര്‍ യുദ്ധം തുടങ്ങി ആം ആദ്മി പാര്‍ട്ടി

ബിജെപി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവയുടെ സമാന പോസ്റ്റര്‍ ബിജെപിയും ഇറക്കിയിട്ടുണ്ട്.

പുഷ്പയായി അരവിന്ദ് കെജ്‌രിവാള്‍; പോസ്റ്റര്‍ യുദ്ധം തുടങ്ങി ആം ആദ്മി പാര്‍ട്ടി
X

ന്യൂഡല്‍ഹി: അല്ലു അര്‍ജുന്‍ നായകനായ പുഷ്പ-2 വന്‍ വിജയമായതോടെ പുതിയ പോസ്റ്ററുമായി ആം ആദ്മി പാര്‍ട്ടി. സിനിമയിലെ നായകനായ അല്ലു അര്‍ജുന്റെ കഥാപാത്രമായ പുഷ്പയുടെ തലക്ക് പകരം അരവിന്ദ് കെജ്‌രിവാളിന്റെ തല വെച്ചുള്ള പോസ്റ്ററാണ് പാര്‍ട്ടി പുറത്തിറക്കിയിരിക്കുന്നത്. തോളില്‍ പാര്‍ട്ടി ചിഹ്നമായ ചൂലുമുണ്ട്. കെജ്‌രിവാള്‍ തലകുനിക്കില്ല എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. 2013, 2015, 2020 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കനത്ത പ്രചാരണമാണ് നടത്തുന്നത്.

അതേസമയം, അഴിമതിക്കാരെ നശിപ്പിക്കുമെന്ന പ്രചാരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവയുടെ സമാന പോസ്റ്റര്‍ ബിജെപിയും ഇറക്കിയിട്ടുണ്ട്. 1998ല്‍ അധികാരത്തില്‍ നിന്നു പുറത്തായ ശേഷം എങ്ങനെയെങ്കിലും തിരിച്ചുവരണമെന്നാണ് ബിജെപിയുടെ ആഗ്രഹം.


bjp poster

Next Story

RELATED STORIES

Share it