- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചൈനയെ ഭീതിയിലാക്കിയ കൊറോണ വൈറസ് ബാധിച്ചവരില്‍ ഇന്ത്യന്‍ അധ്യാപികയും
നാല്‍പ്പത്തഞ്ചുകാരിയും സ്‌കൂള്‍ അധ്യാപികയുമായ പ്രീതി മഹേശ്വരിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്

ബെയ്ജിങ്: ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധിച്ചവരില്‍ ഇന്ത്യക്കാരിയായ അധ്യാപികയും.നാല്‍പ്പത്തഞ്ചുകാരിയും സ്‌കൂള്‍ അധ്യാപികയുമായ പ്രീതി മഹേശ്വരിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഷെന്‍സെനിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപികയായിരുന്നു പ്രീതി മഹേശ്വരി. രോഗം മൂര്‍ച്ഛിച്ചതോടെ പ്രീതിയെ ഷെന്‍സെനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ചൈനയിലെ പ്രമുഖ നഗരങ്ങളായ വുഹാന്‍, ഷെന്‍സെന്‍ നഗരങ്ങളിലാണ് കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചത്.സാര്‍സ് ബാധയുമായി കൊറോണ വൈറസിനുള്ള ബന്ധം മൂലം കനത്ത ജാഗ്രത പുലര്‍ത്തുകയാണ് രാജ്യം.
ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ ആദ്യത്തെ വിദേശിയാണ് പ്രീതി. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ചികില്‍സ ലഭ്യമാക്കുന്നുണ്ടെന്നും ഡല്‍ഹിയില്‍ വ്യാപാരിയായഅഷുമാന്‍ ഖോവല്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി.മഹേശ്വരി നിലവില്‍ ഐസിയുവിലാണ്. വെന്റിലേറ്ററില്‍ മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സ നടക്കുന്നതെന്നാണ് വിവരം. രോഗം മാറുന്നതിനു സമയമെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയെന്നാണ് വിവരം.
വുഹാന്‍, ഷെന്‍സെന്‍ മേഖലകളില്‍ പടരുന്ന ന്യുമോണിയയുടെ കാരണം അന്വേഷിച്ചപ്പോഴായിരുന്നു സാര്‍സ് പരത്തുന്നതിനു തുല്യമായ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പനിയും ശ്വാസതടസ്സവുമാണു പ്രധാന രോഗലക്ഷണങ്ങള്‍. 2002-03ല്‍ ചൈനയെയും ഹോങ്കോങ്ങിനെയും വിറപ്പിച്ച സാര്‍സിനു തുല്യമാണ് ഈ കൊറോണ വൈറസ് ബാധയെന്നാണ് റിപ്പോര്‍ട്ടുകള്‍. സാര്‍സ് ബാധിച്ച് 650നടുത്ത് രോഗികളാണു മരിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















