Sub Lead

ടിക്കറ്റില്ലാ യാത്രികരില്‍ നിന്ന് റെയില്‍വേ പിഴയീടാക്കിയത് 5,944 കോടി രൂപ

രാജ്യത്ത് ദിവസവും 75,000 ഓളം ആളുകള്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നുണ്ടെന്ന് ഇന്ത്യന്‍ റെയില്‍വേ. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെയില്‍ ഇത്തരം അനധികൃത യാത്രികരുടെ എണ്ണം 60 ശതമാനത്തിലധികം കൂടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കണക്കുകളാണിത്.

ടിക്കറ്റില്ലാ യാത്രികരില്‍ നിന്ന് റെയില്‍വേ പിഴയീടാക്കിയത് 5,944 കോടി രൂപ
X

ന്യൂഡല്‍ഹി: ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റെയില്‍വേ പിഴ ഇനത്തില്‍ ഈടാക്കിയത് 5,944 കോടി രൂപ. ഒരുവര്‍ഷം ശരാശരി ആയിരം കോടിയിലധികം രൂപയാണ് റെയില്‍വേക്ക് പിഴ ഇനത്തില്‍ മാത്രം ലഭിക്കുന്നത്.

രാജ്യത്ത് ദിവസവും 75,000 ഓളം ആളുകള്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നുണ്ടെന്ന് ഇന്ത്യന്‍ റെയില്‍വേ. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെയില്‍ ഇത്തരം അനധികൃത യാത്രികരുടെ എണ്ണം 60 ശതമാനത്തിലധികം കൂടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കണക്കുകളാണിത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പിഴയിനത്തിലൂടെയുള്ള വരുമാനത്തില്‍ നൂറിരട്ടിയോളം വര്‍ദ്ധനവുണ്ടായെന്നാണ് ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ടിക്കറ്റില്ലാത്ത യാത്രികരുടെ എണ്ണം 20 ശതമാനത്തോളം മാത്രമാണ് വര്‍ദ്ധിച്ചതെന്നതാണ് മറ്റൊരു കൗതുകം. 2016 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെ 2.56 കോടി ടിക്കറ്റില്ലാ യാത്രികരെ പിടികൂടി. ഇവരില്‍ നിന്നും 952.15 കോടി രൂപ പിഴയായും ഈടാക്കി. എന്നാല്‍ 2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെ 2.76 കോടി അനധികൃത യാത്രക്കാരില്‍ നിന്നും 1822.62 കോടി രൂപ പിഴയിനത്തില്‍ ലഭിച്ചു.

Next Story

RELATED STORIES

Share it