Sub Lead

ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വാട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നു; അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് മുന്നറിയിപ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ടുമാസം ബാക്കിനില്‍ക്കെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പോരിന് വാട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന വിവരം വാട്‌സ് ആപ്പ് കമ്മ്യൂണിക്കേഷന്‍ മേധാവി കാള്‍ വൂഗാണ് പുറത്തുവിട്ടത്. അനാവശ്യ ഉപയോഗം തുടരുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ അത്തരം അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി വൂഗ് വ്യക്തമാക്കി.

ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വാട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നു; അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് മുന്നറിയിപ്പ്
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ വാട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നതായി റിപോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ടുമാസം ബാക്കിനില്‍ക്കെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പോരിന് വാട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന വിവരം വാട്‌സ് ആപ്പ് കമ്മ്യൂണിക്കേഷന്‍ മേധാവി കാള്‍ വൂഗാണ് പുറത്തുവിട്ടത്. അനാവശ്യ ഉപയോഗം തുടരുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ അത്തരം അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി വൂഗ് വ്യക്തമാക്കി. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ തെറ്റായ വാര്‍ത്തകളും സന്ദേശങ്ങളും പരസ്പരം വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രവണത ഇന്ത്യയില്‍ വ്യാപകമാണ്.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി കര്‍ണാടക തിരഞ്ഞെടുപ്പ് കാലത്ത് വാട്‌സ് ആപ്പ് ഉപയോഗിച്ചിരുന്നു. ദുരുപയോഗം നടത്തുന്ന 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ മാസം തോറും മരവിപ്പിക്കുന്നുണ്ട്. വാട്‌സ് ആപ്പ് ഒരുതരത്തിലും രാഷ്ട്രീയപ്രക്ഷേപണനിലയമല്ലെന്നും തിരഞ്ഞെടുപ്പ് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് കര്‍ശനനിര്‍ദേശമുള്ളതിനാല്‍ ദുരുപയോഗം തടയാനുള്ള കഠിനപ്രയത്‌നത്തിലാണ് തങ്ങളെന്നും വൂഗ് അറിയിച്ചു. ഇന്ത്യയിലെ പ്രധാന പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുള്ള പ്രധാന മാര്‍ഗമായാണ് വാട്്‌സ് ആപ്പിനെ ഉപയോഗപ്പെടുത്തുന്നതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ 200 ദശലക്ഷം വാട്‌സ് ആപ്പ് ഉപയോക്താക്കളാണുള്ളത്. ആഗോളതലത്തില്‍ 1.5 ബില്യണ്‍ സജീവ വാട്‌സ് ആപ്പ് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. തങ്ങള്‍ ഒരു ഡസനിലധികം ഗ്രൂപ്പുകളില്‍ സജീവമാണെന്ന് ബിജെപി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസംബറില്‍ നടന്ന രാജസ്ഥാന്‍ തിരഞ്ഞെടുപ്പിനിടെ പറഞ്ഞതായി റോയ്‌ട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം, വാട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നതായ ആരോപണം കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സോഷ്യല്‍ മീഡിയാ വിഭാഗം കൈകാര്യം ചെയ്യുന്നവര്‍ നിഷേധിച്ചു.

Next Story

RELATED STORIES

Share it