Sub Lead

എസ്‌ഐആര്‍ ഹിയറിങിന് ഹാജരായി മുഹമ്മദ് ഷമി

എസ്‌ഐആര്‍ ഹിയറിങിന് ഹാജരായി മുഹമ്മദ് ഷമി
X

കൊല്‍ക്കത്ത: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹിയറിങിന് ഹാജരായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. തെക്കന്‍ കൊല്‍ക്കത്തയിലെ ബിക്രംമാര്‍ദ് പ്രദേശത്ത് സ്‌കൂളില്‍ നടന്ന ഹിയറിങ്ങിലാണ് മുഹമ്മദ് ഷമി ഹാജരായത്. ഷമി നല്‍കിയ ഫോമില്‍ ചില അപാകതകളുണ്ടെന്നാണ് അധികൃതര്‍ ആരോപിച്ചിരുന്നത്. അതിനാലാണ് ഹിയറിങ്ങിന് വിളിച്ചതത്രെ. മുഹമ്മദ് ഷമി തന്റെ പാസ്‌പോര്‍ട്ടാണ് ഹാജരാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ഷമി കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കൊല്‍ക്കത്തയിലാണ് താമസിക്കുന്നത്.

Next Story

RELATED STORIES

Share it