അനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍
BY BSR1 April 2023 6:03 AM GMT

X
BSR1 April 2023 6:03 AM GMT
കാനഡ: അനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യക്കാരായ അഞ്ചംഗ കുടുംബത്തേയും കനേഡിയന്‍ പാസ്‌പോര്‍ട്ടുള്ള റൊമാനിയന്‍ വംശജനെയുമാണ് കാനഡ-യുഎസ് അതിര്‍ത്തിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചവരില്‍ മൂന്ന് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയും ഉള്‍പ്പെടും. ബോട്ട് മറിഞ്ഞ് കിടക്കുന്നതിനു സമീപത്തായാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹത്തില്‍ നിന്ന് മറ്റൊരു കുട്ടിയുടെ പാസ്‌പോര്‍ട്ട് കൂടി പോലിസ് കണ്ടെടുത്തിട്ടുണ്ട്. ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നചിനിടെയാണ് മരണമെന്നും ലോക്കല്‍ ഡെപ്യുട്ടി പോലിസ് ചീഫ് ലീ ആന്‍ ഒബ്രിയെന്‍ പറഞ്ഞു. കാനഡ അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ട്. ഇന്ത്യയിലെ ഗുജറാത്തില്‍ ഇതിനു പ്രത്യേക പരിശീലനം നല്‍കുന്നതായി കണ്ടെത്തിയിരുന്നു.
Next Story
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT