Sub Lead

24 മണിക്കൂറിനിടെ 45,882 പേര്‍ക്ക് കൊവിഡ്; 44,807 രോഗമുക്തര്‍, രാജ്യത്ത് രോഗബാധിതര്‍ 90 ലക്ഷം കടന്നു

24 മണിക്കൂറിനിടെ 45,882 പേര്‍ക്ക് കൊവിഡ്; 44,807 രോഗമുക്തര്‍, രാജ്യത്ത് രോഗബാധിതര്‍ 90 ലക്ഷം കടന്നു
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 90,04,365 ആയി . കഴിഞ്ഞ ദിവസം 584 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,32,162 ആയി. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. 90,04,366 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗ ബാധിതരെക്കാള്‍ കുറയുന്നത്. 44,807 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.

584 പേര്‍ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,32,162 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 84ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 84,28,410 പേര്‍ ഇന്ത്യയില്‍ കൊവിഡില്‍നിന്നും രോഗമുക്തി നേടി. 4,43,794 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10,83,397 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 12,95,91,786 സാംപിളുകള്‍ രാജ്യത്ത് ഇതുവരെ പരിശോധിച്ചു. മഹാരാഷ്ട്രയില്‍ കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരള എന്നീ സംസ്ഥാനങ്ങളാണ് രോഗികളുടെ എണ്ണം കൂടുതലുള്ള ആദ്യ പത്തിലുള്ളത്.




Next Story

RELATED STORIES

Share it