Sub Lead

രാജ്യത്ത് 24 മണിക്കൂറിനിടെ 86,508 പേര്‍ക്ക് കൊവിഡ്;1129 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 86,508 പേര്‍ക്ക് കൊവിഡ്;1129 മരണം
X
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 86,508 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 57,32,518 ആയി. 24 മണിക്കൂറിനിടെ 1129 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് 91,149 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 9,66,382 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 46,74,988 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.


രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകള്‍ ഉയര്‍ന്ന നിലയിലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ഡല്‍ഹി സംസ്ഥാനങ്ങളാണ് കേസുകള്‍ വര്‍ധിക്കുന്നത്. സമ്പര്‍ക്കത്തിലൂടെയുള്ള കേസുകളാണ് ഈ സംസ്ഥാനങ്ങളില്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ കുടുതലും.

മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 21,029 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 21,029 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്, ആന്ധ്രയില്‍ 7,228 പേര്‍ക്കും ഉത്തര്‍പ്രദേശ് 5234 പേര്‍ക്കും രോഗം സ്ഥിരീകരിച്ചപ്പോള്‍ കര്‍ണാടകത്തില്‍ 6997 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,325 പുതിയ കേസുകളും 63 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,57,999 ആയി. ഇന്നലെ കേരളത്തിലും പ്രതിദിന രോഗബാധ അയ്യായിരം കടന്നിരുന്നു.




Next Story

RELATED STORIES

Share it