Sub Lead

24 മണിക്കൂറിനിടെ രാജ്യത്ത് 3.62 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണം 4120

പ്രതിദിന രോഗികളിൽ മഹാരാഷ്ട്രയാണ് മുന്നിൽ. കഴിഞ്ഞ ദിവസം 46,781 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ രാജ്യത്ത് 3.62 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണം 4120
X

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2.37 കോടി കടന്നു. 24 മണിക്കൂറിനിടെ 4120 പേർ കൊവിഡ് ബാധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആകെ രോഗബാധിതരിൽ 1.97 കോടിയിലേറേ പേർ ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,52,181 പേർ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 37,10,525 പേരാണ് നിലവിൽ ചികിൽസയിൽ തുടരുന്നത്. 2,58,317 പേരുടെ ജീവൻ ഇതുവരെ കൊവിഡ് കവർന്നു.

പ്രതിദിന രോഗികളിൽ മഹാരാഷ്ട്രയാണ് മുന്നിൽ. കഴിഞ്ഞ ദിവസം 46,781 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രോഗബാധ തീവ്രമാണ്. രാജ്യത്തെ കൊവിഡ് കേസുകളിൽ 50.21 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.

രാജ്യത്തുടനീളം 17,72,14,256 പേർക്ക് ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിനേഷൻ നൽകി. 30,94,48,585 പേരുടെ സാംപിൾ ഇതുവരെ പരിശോധിച്ചു. ഇതിൽ 18,64,594 സാംപിളുകളും ബുധനാഴ്ച മാത്രം പരിശോധിച്ചതാണെന്നും ഐസിഎംആർ കണക്കുകൾ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it